പാനൂര്‍: പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ബോംബ് ശേഖരം കണ്ടെത്തി . പാനൂര്‍ മേഖലയില്‍ നടത്തിയ പരിശോധന ഏഴ് നാടന്‍ ബോംബുകളും ഒരു കൊടുവാളുമാണ് കണ്ടെത്തിയത്.
പുത്തൂര്‍ പുല്ലമ്പ്ര ദേവീക്ഷേത്രത്തിന് സമീപത്തെ സ്വാമിമഠത്തിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. അടുത്ത കാലത്ത് നിര്‍മിച്ച നാടന്‍ ബോംബുകളാണ് കണ്ടെത്തിയത്. ഉഗ്രസ്ഫോടകശേഷിയുള്ളവയാണ് ബോംബുകളെന്നാണ് പ്രാഥമിക നിഗമനം. കണ്ടെടുത്ത ബോംബുകള്‍ പാനൂര്‍ സ്റ്റേഷന് വളപ്പിലേക്ക് മാറ്റി.
പാനൂര്‍ മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്.പതിനഞ്ചോളം പേരെ മുന്‍കരുതലായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: