Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബാണാസുര മല തുരന്ന് ക്വാറി മാഫിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2017, 08:32 pm IST
inWayanad

മാനന്തവാടി:1992 ല്‍ 11 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലുണ്ടായ മലയുടെ താഴ്‌വാരത്ത് ദുരന്തഭീതിയില്‍ കുടുബങ്ങള്‍. പശ്ചിമഘട്ടത്തിലെ സുപ്രധാനവും അതീവ പാരിസ്ഥിക പ്രാധാന്യമുള്ളതും ജില്ലയിലെ രണ്ടാമത്തെ ഉയര്‍ന്ന പര്‍വ്വതവുമായ ബാണാസുര മലനിരകളുടെ താഴ്ഭാഗത്ത് അനിയന്ത്രിതമായി പാറഖനനം നടക്കുന്നതാണ് കുടുംബങ്ങളെ ഭീതിയിലാഴ്‌ത്തുന്നത്.

പാട്ടക്കാലാവധി ബാക്കിയുള്ള രണ്ട് കരിങ്കല്‍ ക്വാറികളിലാണ് വ്യാപകമായി പാറഖനനം നടക്കുന്നത്. ബാണാസുരയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന വിധത്തില്‍ പാറപൊട്ടിക്കുന്നതായാണ് ആരോപണം.അഞ്ച് ഹെക്ടറോ അതിന് താഴെയോ വിസ്തീര്‍ണ്ണം വരുന്ന ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബ്ബന്ധമാക്കിക്കൊണ്ട് മുന്‍ വര്‍ഷം ഉത്തരവിറങ്ങിയതോടെ വയനാട് ജില്ലയിലെ ഭൂരിഭാഗം കരിങ്കല്‍ ക്വാറികളും അടച്ചു പൂട്ടിയിരുന്നു.

ലീസ് കാലാവധി അവസാനിക്കാന്‍ ബാക്കിയുള്ള വിരലിലെണ്ണാവുന്ന ക്വാറികള്‍ മാത്രമാണ് ജില്ലയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.ഇതില്‍പെട്ട രണ്ട് കരിങ്കല്‍ ക്വാറികളാണ് ബാണാസുര മലയുടെ താഴ്ഭാഗത്ത് അനിയന്ത്രിതമായി പാറഖനനം നടത്തുന്നതായി ആരോപണമുയരുന്നത്. നിര്‍മാണ ആവശ്യങ്ങള്‍ക്ക് കരിങ്കല്ലുല്‍പ്പന്നങ്ങള്‍ വേണമെന്ന വാദമുയര്‍ത്തിയാണ് നിയന്ത്രണമില്ലാത്ത ഖനനം നടത്തുന്നത്.

വെള്ളമുണ്ട വില്ലേജിലെ 622 ഒന്ന് എ യിലുള്ള1.695 ഹെക്ടര്‍ ഭൂമിക്ക് 2022 വരെയാണ് ലീസ് കാലാവധി.തൊട്ടടുത്ത ഇതേ സര്‍വ്വെ നമ്പറില്‍ തന്നെയുള്ള പുളിഞ്ഞാല്‍ ശില ബ്രിക്‌സിന് 2020 വരെയാണ് കാലാവധിയുള്ളത്.ഈ രണ്ട് ക്വാറികളും ഒരേ സമയത്ത് പ്രദേശത്തെ ഒന്നാകെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടു നടത്തുന്ന പാറഖനനം വന്‍ ദുരന്തത്തിനിടയാക്കുമെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. മുമ്പൊരിക്കല്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് പുലര്‍ച്ചെ ആരംഭിക്കുന്ന ഖനനവും മണ്ണിടിക്കലും ടിപ്പറുകളുടെ കൂട്ടയോട്ടവും രാത്രിവരെ തുടരുന്നുണ്ട്.

ഇതില്‍ വാളാരം കുന്നിലെ ക്വാറി ആദിവാസി കോളനിയോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.ആദിവാസികള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും രാഷ്‌ട്രീയ നേതാക്കള്‍ പോലും ക്വാറിയുടമകളോടൊപ്പം നിന്ന് പരാതികള്‍ പരിഹരിക്കപ്പെടാതെ പോവുകയായിരുന്നു.

വാളാരം കുന്നിലെ ക്വാറിയില്‍ നിന്നുള്ള കല്ല് സ്വന്തം ക്രഷര്‍ യൂണിറ്റിലേക്കുകൊണ്ട് പോയി മെറ്റലാക്കി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്.ഇതിന്റെ അളവ് പരിശോധിക്കാനോ സമയക്രമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനോ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരാതിയുണ്ട്. എന്നാല്‍ തൊട്ടുത്ത ക്വാറിയില്‍ നിന്നും ബില്ലുകള്‍ പോലും നല്‍കാതെ കരിങ്കല്ല് വില്‍പ്പന നടത്തുന്നതായാണ് പറയപ്പെടുന്നത്. നിത്യവും നൂറുകണക്കിന് ലോഡ് കല്ലാണ് ഇവിടെ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി പ്പോകുന്നത്. അനുവദിച്ചതില്‍ കൂടുതല്‍ ഖനനം നടത്തുന്നതിനാലാണ് ബില്ലുകളില്ലാതെ കല്ല് നല്‍കുന്നത്.

ജില്ലയില്‍ മറ്റെവിടെയും ബോളര്‍ കല്ല് ലഭ്യമല്ലാത്തതിനാല്‍ ക്വാറിയുടമ ആവശ്യപ്പെടുന്ന തുക നല്‍കിയാണ് കല്ല് കയറ്റിപ്പോവുന്നത്. അമിത വില ഈടാക്കി ആവശ്യക്കാരെ കൊള്ളയടിക്കുന്നത് തടയാനും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.