Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉമ്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 08:34 pm IST
inSamskriti

ശാസ്ത്രീയനാമം: Datura stramonium

സംസ്‌കൃതം: കനക

തമിഴ്: ഉമ്മത്തൈ

എവിടെ കാണാം. ഇന്ത്യയിലുടനീളം കാണാം. മൂന്ന് തരത്തിലുണ്ട്. വെളുത്ത ഉമ്മം. ഇതിന്റെ പൂവ് വെളുത്തതായിരിക്കും. കറുത്ത അല്ലെങ്കില്‍ നീല ഉമ്മം. പൂവ്  ഇളം നീല നിറത്തില്‍. ഇതാണ് സാധാരണ ഔഷധങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. മഞ്ഞ പൂവുള്ള ഉമ്മമാണ് മൂന്നാമത്തേത്. കനക എന്നുപേരുവരാന്‍ മഞ്ഞ നിറമാണ് കാരണം.

ഇതൊരു സ്ഥാവര വിഷമാണ്. ഇതിന്റെ ഇലച്ചാറോ ഇലയോ വിത്തോ ഉള്ളില്‍ ചെന്നാല്‍ ശക്തമായ മയക്കം, തലചുറ്റല്‍, ഛര്‍ദ്ദി എന്നിവയ്‌ക്ക് കാരണമാകാം. ചിലപ്പോള്‍ ജീവാപായം തന്നെ ഉണ്ടാകാം. പ്രതിവിഷമായി പാലോ നെയ്യോ സേവിച്ചാല്‍ മതി.

ചില ഔഷധ പ്രയോഗങ്ങള്‍: പേപ്പട്ടി വിഷത്തിന് ശക്തമായ മരുന്നായി കരുതപ്പെടുന്നു. ഉമ്മത്തിന്റെ ഇലയില്‍ പേപ്പട്ടി കടിയേറ്റയാളെ ഇരുത്തുക. എന്നിട്ട് ഉമ്മത്തിന്റെ ഇലച്ചാറ് തലയില്‍ ഒഴിക്കുക. ഉമ്മത്തിന്റെ പൂവും ഇലയും ഇളം തണ്ടും തഴുതാമ തളിരും അരച്ച് നെല്ലിക്ക വലുപ്പത്തില്‍ ഉരുട്ടി ഗുളികരൂപത്തില്‍ കൊടുക്കുന്നു. ലേഖകന്‍ ഈ രീതി പ്രയോഗിച്ചിട്ടില്ല. മറ്റാരും പ്രയോഗിച്ചും കണ്ടിട്ടില്ല.

ആസ്ത്മ രൂക്ഷമായാല്‍ നീല ഉമ്മത്തിന്റെ പൂവ് ഉണക്കിയത് നെയ്യില്‍ മുക്കി കത്തിച്ച് ആ പൂവ് ബീഡി വലിക്കുന്നതുപോലെ വലിയ്‌ക്കുക. ആശ്വാസം ലഭിക്കും. ഇതൊരു ശമന ഔഷധമല്ല.ഉമ്മത്തിന്റെ ഇല, തഴുതാമയില, കുറുന്തോട്ടിയില, കരിനൊച്ചിയില, ആവലിന്റെ ഇല, നീര്‍മാതളത്തിന്റെ ഇല, വാതക്കൊടിയില, എരിക്കില, മുരിങ്ങയില, വാളംപുളിയില ഇവ ഓരോന്നും 50 ഗ്രാം വീതം, നല്ല പഴുത്ത തേങ്ങ ചിരകിയത് 50 ഗ്രാം ഇവയെല്ലാം നന്നായി യോജിപ്പിച്ച് എണ്ണെണ്ണ, കടുകെണ്ണ,വേപ്പെണ്ണ, ആവണക്കെണ്ണ എന്നീ എണ്ണകള്‍ ഓരോന്നും 50 മില്ലി വീതം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ഒരു വെള്ളാരംകല്ല് നന്നായി ചൂടാക്കി വേവിച്ചെടുത്ത ഇലയില്‍ പൊതിഞ്ഞ് കിഴിയായി കെട്ടി വാതരോഗികളുടെ നീരിലും വാതത്താല്‍ വേദന അനുഭവപ്പെടുന്ന ഭാഗങ്ങളിലും കിഴിപിടിക്കുക. ഇതാണ് പ്രസിദ്ധമായ ഇലക്കിഴി. വാതം കൊണ്ടുള്ള വേദന ശമിക്കും.

മുട്ടുവേദനയ്‌ക്ക് നീല ഉമ്മത്തിന്റെ കായ് തലഭാഗം മുറിച്ച ശേഷം അതിന്റെയുള്ളിലെ കായും അകത്തെ കാമ്പും കളഞ്ഞ് അതിനുള്ളില്‍ കാരെള്ള് നിറച്ച് മുറിച്ച ഭാഗം കൊണ്ട് അടച്ച് ഉമ്മത്തിന്റെ ഏഴ് ഇലകൊണ്ട് പൊതിഞ്ഞ്  പ്രസാരണി വള്ളികൊണ്ടോ കറുകപ്പുല്ലുകൊണ്ടോ കെട്ടി കാടിയില്‍ പുഴുങ്ങി സമൂലം വെട്ടിയരിഞ്ഞ് തുല്യതൂക്കം ഇന്തുപ്പും ചേര്‍ത്ത് അരച്ച് വെണ്ണ നെയ്യും ആവണക്കെണ്ണയും കൂട്ടി ചാലിച്ച് നീരുള്ള മുട്ടില്‍ തേയ്‌ക്കുക. ശേഷം ആ ഭാഗം തുണികൊണ്ട് കെട്ടുക. മുട്ടുവേദനയും നീരും ശമിക്കാന്‍ ഉത്തമമായ പ്രയോഗം.

മഹാനാരായണ തൈലത്തിലും വാതത്തിനുള്ള മറ്റനേകം തൈലങ്ങളിലും നീല ഉമ്മത്തിന്റെ വേര് ഉപയോഗിച്ചുവരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.