കണ്ണൂര്‍: ജില്ലാ പഞ്ചായത്തും ആര്‍എംഎസ്എയും സംയുക്തമായി ജില്ലയിലെ ഇരുന്നൂറോളം ഹൈസ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള സ്വയംപ്രതിരോധ പരിശീലന പരിപാടിക്ക് മയ്യില്‍ ഐഎംഎന്‍എസ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിച്ചു.
വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് കരാട്ടെ, കളരി, യോഗ, മറ്റ് ആയോധന വിദ്യകള്‍ എന്നിവയിലാണ് സ്വയംപ്രതിരോധത്തിന്റെ ഭാഗമായി പരിശീലനം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്ന 100 സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കു പുറമെ ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്‍കി. വിദ്യാഭ്യാസ ഉപഡയരക്ടര്‍ യു.കരുണാകരന്‍ പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വയംപ്രതിരോധ മുറകളുടെ പ്രദര്‍ശനവും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടന്നു
















