Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രഭാത ഭക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 08:31 pm IST
inSamskriti

ആചാരമനുസരിച്ചുതന്നെ- ഭാരതീയര്‍ സസ്യാഹാര രീതി അനുശാസിച്ചിരുന്നു. പ്രഭാതത്തില്‍ കഞ്ഞിയും നെയ്യും മറ്റേതെങ്കിലും സസ്യ-പയര്‍ വിഭവങ്ങളായിരുന്നു പതിവ്. കഞ്ഞിയിലെ സുലഭമായ ജലം രക്തത്തില്‍ കെട്ടിനില്‍ക്കുന്ന മാലിന്യങ്ങളെ പൂര്‍ണ്ണമായും നീക്കം ചെയ്യുവാന്‍ സഹായിക്കുന്നു. നെയ്യിലെ അവശ്യം വേണ്ട ഫോസ്ഫറസും കൊഴുപ്പും പയറിലെ മാംസ്യവും, ചോറിലെ അന്നജവും ശരീരത്തിനാവശ്യമായ ആഹാരത്തിന് പൂര്‍ണ്ണത നല്‍കുന്നു. ഇത്രയും കഴിഞ്ഞ് നിത്യജീവിതകര്‍മ്മത്തിലേക്ക് നാം കടക്കുന്നു.

സായംസന്ധ്യവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വീട്ടില്‍ കയറി വരുമ്പോള്‍ കയ്യും കാലും കഴുകിവേണം ഗൃഹാന്തര്‍ഭാഗത്തേക്ക് പ്രവേശിക്കുവാന്‍ എന്നുപദേശിക്കാറുണ്ട്.

കയ്യും കാലും മുഖവും കഴുകുന്ന ആചാരം: അഥാത: സുസ്‌നാത: സുപ്രക്ഷാളിതപാണിപാദ: അതിനാല്‍ കൈയ്യും കാലും വെള്ളം തളിച്ച് സ്‌നാനത്തെപ്പോലെ ശുദ്ധീകരിക്കണം. വഴിയിലൂടെ നടക്കുമ്പോള്‍ ഏറ്റവുമധികം ചെളിയും പൊടിയും രോഗാണുക്കളും ശരീരത്തില്‍ പ്രവേശിക്കുന്നത് പാദം വഴിയാണ്. അതിനാല്‍ കാല്‍കഴുകി വേണം ഗൃഹത്തിലേക്ക് പ്രവേശിക്കുവാന്‍ എന്ന് നിര്‍ബന്ധിക്കാറുണ്ട്.

ശുദ്ധശാസ്ത്രീയ ആചാരത്തിന് ഉത്തമ ഉദാഹരണമാണ് ഈ കാല്‍കഴുകി ശുദ്ധീകരിക്കുന്ന പ്രവൃത്തി. മുഖം പൂര്‍ണ്ണമായും ബാഹ്യപൊടിപടലങ്ങള്‍ക്ക് വിധേയമാണ്. അതുപോലെ ചെരിപ്പ് വെളിയില്‍ വയ്‌ക്കണമെന്ന ചടങ്ങുണ്ട്. ശ്രീരാമന്റെ കാലം മുതല്‍ക്കോ അതിന് മുമ്പോ ചെരിപ്പ് ഭാരതത്തിലുണ്ടായിരുന്നു എന്ന് വ്യക്തമാണ്.

വെളിയിലുള്ള എല്ലാ വൃത്തിഹീനവസ്തുക്കളുമുണ്ടാകുവാന്‍ സാധ്യതയുള്ള ചെരിപ്പിലെ അഴുക്ക് ഗൃഹാന്തര്‍ഭാഗത്ത് വരാതിരിക്കുവാനാണ് ഈ ആചാരം. ക്ഷേത്രത്തിലും ഈ പതിവുള്ളതിന്റെ സാരം ഇതുതന്നെയാണ്. ഭക്ഷണം കഴിക്കുകയും ജലപാനം ചെയ്യുകയും കയ്യിലൂടെയായതിനാല്‍ കൈ വൃത്തിയായി സൂക്ഷിക്കുക എന്നത് പുരാതനകാലം മുതല്‍ക്കേ ഭാരതത്തില്‍ നിലനിന്നിരുന്ന ശുചിയുടെ അടിസ്ഥാന ശാസ്ത്രത്തിലേക്കുതന്നെ വിരല്‍ ചൂണ്ടുന്നു. മുഖം കഴുകുന്നത് ശരീരത്തെ സമഗ്രമായി ചൈതന്യവത്താക്കുന്നതിന് ഉപകരിക്കും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ശരീരത്തെ ആവശ്യത്തിന് തണുപ്പിച്ചാല്‍ രക്തസമ്മര്‍ദ്ദം പോലും നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. ശരീരപോഷണത്തിന് കാലും മുഖവും അല്‍പസമയമെങ്കിലും തണുത്ത ജലത്തില്‍ കഴുകുന്നതും നല്ലതാണെന്ന് ആധുനിക ശാസ്ത്രവിവരണം. തലചുറ്റി വീഴുകയും മറ്റുവിധത്തില്‍ ബോധക്ഷയം ഉണ്ടാകുകയും ചെയ്യുമ്പോള്‍ മുഖത്ത് വെള്ളം തളിക്കുന്നതിന്റെ ശാസ്ത്രവും ഇതുതന്നെ. അതുകൊണ്ടുതന്നെ ക്ഷീണിതനായ വ്യക്തിയുടെ മുഖം ജലത്താല്‍ സ്പര്‍ശിക്കുമ്പോള്‍ തന്നെ ചൈതന്യം വീണ്ടെടുക്കാന്‍ സാധിക്കുന്നു.

സായംസന്ധ്യാനാമം: പ്രഭാതസന്ധ്യ ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്കും വിശ്രമത്തില്‍ നിന്ന് പരിശ്രമത്തിലേക്കുമുള്ള പ്രയാണമാണ്. എന്നാല്‍ സായംസന്ധ്യ മറിച്ചാണ്. രണ്ട് സന്ധികള്‍ക്കും ഒരേ പ്രാധാന്യമാണുള്ളത്. ഒരുമിച്ചുള്ള പ്രാര്‍ത്ഥന, സന്ധ്യാനാമജപം, ക്ഷേത്രദര്‍ശനം, ഇവയെല്ലാം പ്രവര്‍ത്തനമുഖരിതമായിരുന്ന ശരീരത്തെ സായംസന്ധ്യക്ക് ശേഷം സാവധാനത്തില്‍ വിശ്രമത്തിലേക്കാനയിക്കുന്നു.

സന്ധ്യാദീപം: അഞ്ചുതിരിയിട്ട് പഞ്ചപ്രാണാത്മകമായ ജീവചൈതന്യത്തെ സൂചിപ്പിച്ചും ജീവാത്മാവ്, പരമാത്മാവ് എന്ന രണ്ടുഭാവത്തെ സങ്കല്‍പിച്ച് രണ്ടുതിരിയിട്ടും പ്രപഞ്ചചൈതന്യത്തിന്റെ ഒരംശമായ അഗ്നി എന്ന് സങ്കല്‍പിച്ച് ഒരു തിരിയിട്ടും, വിളക്ക് കത്തിച്ചാണ് സന്ധ്യാനാമജപമെന്ന ആചാരം അനുഷ്ഠിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.