പയ്യാവൂര്‍: പൗരാണിക ക്ഷേത്രമായ കുന്നത്തൂര്‍പ്പാടി, പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരക്കൊല്ലി എന്നിവടങ്ങളിലേക്കുള്ള പ്രധാന റോഡായ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലി റോഡിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ബിജെപി മുത്താരിക്കുളം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിക്കൂര്‍ പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കുന്നത്തൂര്‍ പാടിയില്‍ ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന മഹോല്‍ത്സവം ഡിസംബറില്‍ ആരംഭിക്കും. അതിന് മുന്‍പ് റോഡ് റീ ടാറിംഗ് നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി മേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട്. കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് കെ.ജെ. മാത്യു, ടി.വി.രമേശന്‍, വി.എന്‍.രവി, എം.ഐ.ശശി, കെ.ജി.കൃഷ്ണ കുമാര്‍, പി.എം.ജയരാജ്, പി.എം.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
















