തലശ്ശേരി: സാമൂഹ്യനീതി വകുപ്പ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ നടന്ന ബാലാവകാശദിനാചരണം എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ എസ്.ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍.ആല്‍.ബൈജു ബാലാവകാശ സന്ദേശം നല്‍കി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ശ്രീല മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ബേബി ലതിക സംസാരിച്ചു.
















