കണ്ണൂര്‍: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യവസായ സംരംഭകത്വ ബോധവത്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കോളേജ് ഇഡി ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി.അബ്ദുള്‍ മജീദ് നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ സംരഭകത്വം-വ്യവസായ വകുപ്പിന്റെ പങ്ക് എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. ചെയര്‍മാന്‍ സി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി.വി.ജയപ്രകാശ്, സി.കെ.ശ്രീശന്‍, ഡോ.വിജയമ്മ നായര്‍, അനന്തനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
















