ഇരിട്ടി: വീരാജ്‌പേട്ടയില്‍ മദ്യപാനികള്‍ തമ്മിലുണ്ടായ അക്രമത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. മരിച്ചയാള്‍ കൂട്ടുപുഴ മേഖലയിലുള്ള മലയാളിയെന്ന് സംശയം. ഇയാളെ മര്‍ദ്ദിച്ചു കൊന്നയാള്‍ വീരാജ്‌പേട്ട പോലീസിന്റെ പിടിയിലായി. തൃശൂര്‍ സ്വദേശി സാജോണ്‍ ആണ് വീരാജ്‌പേട്ട പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്.
ഞായറാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. മദ്യലഹരിയിലായ രണ്ടുപേര്‍ വീരാജ്‌പേട്ട ടൗണില്‍ വെച്ച് ബഹളം വെക്കുകയും പരസ്പരം അക്രമിക്കുകയുമായിരുന്നു. ഇതിനിടയിലാണ് മലയാളിയെന്നു സംശയിക്കുന്ന ആള്‍ സാജോണിന്റെ അക്രമത്തില്‍ സാരമായി പരിക്കേറ്റു മരണമടയുന്നത്. സാജോണിനെ ഉടന്‍തന്നെ പോലീസ് പിടികൂടിയെങ്കിലും മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
അന്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ആള്‍ ധരിച്ചിരിക്കുന്നത് പാന്റ്‌സും നീലനിറത്തില്‍ കള്ളികളോട് കൂടിയ ഷര്‍ട്ടുമാണ്. കൂട്ടുപുഴയില്‍ നിന്നും വീരാജ്‌പേട്ടയിലേക്കുള്ള ബസ്ടിക്കറ്റ് മാത്രമാണ് കീശയില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കൂട്ടുപുഴ പ്രദേശത്തുകാരന്‍ ആയിരിക്കാം ഇയാള്‍ എന്ന് പോലീസ് സംശയിക്കുന്നു. ഫോട്ടോവില്‍ നിന്നും ആളെ തിരിച്ചറിയുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ വിവരമറിയിക്കണമെന്ന് വീരാജ് പെട്ട പോലീസ് അറിയിച്ചു. മൃതദേഹം വീരാജ്‌പേട്ട ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫോണ്‍: വീരാജ്‌പേട്ട പോലീസ് സ്‌റ്റേഷന്‍: 08274257333, എസ്‌ഐ വീരാജ്‌പേട്ട: 9480804933.
















