ആലപ്പുഴ: ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ്. കളക്ടര്‍ ആര്‍ക്കോവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കളക്ടറുടെ റിപ്പോര്‍ട്ട് സംശയകരമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മന്ത്രി രാജിവെക്കില്ല. സത്യം തെളിയിക്കാന്‍ സുപ്രീംകോടതി വരെ പോകും. കളക്ടറുടെ റിപ്പോര്‍ട്ട് സംശയകരമാണ്. മന്ത്രിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നത് വ്യക്തമാണ്. അത് വെളിപ്പെടുത്താന്‍ ഹൈക്കോടതിക്കു മാത്രമെ സാധിക്കുകയുള്ളൂ.
അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും തോമസ് കെ. തോമസ് പറഞ്ഞു. നേരത്തെ തോമസ് ചാണ്ടിയും കളക്ടര്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു.
















