കൊച്ചി: കേരളത്തില്‍ ഓടുന്ന മുഴുവന്‍ പോണ്ടിച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശ. വ്യാജമേല്‍വിലാസത്തില്‍ ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്.
അന്വേഷണ റിപ്പോര്‍ട്ടിലെ എല്ലാ താല്ക്കാലിക മേല്‍വിലാസങ്ങളും വ്യാജമാണെന്ന് കണ്ടെത്തി. ഒരു വ്യാജമേല്‍വിലാസത്തില്‍ ആറ് ആഡംബരവാഹനങ്ങള്‍ വരെ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി.
ഈ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ മേല്‍വിലാസക്കാരന് വാഹനങ്ങളുമായി യാതൊരു ബന്ധവുമില്ല. സ്ഥലത്ത് ഒരു വാഹനം കയറ്റിയിടാന്‍ പോലും സ്ഥലവുമില്ല. നടി അമലാ പോളിന്റേതായി രേഖപ്പെടുത്തിയിട്ടുള്ള വിലാസം ഒരു കുടുസ്സുമുറിയുടേതാണ്.
















