കൊച്ചി: അവാര്‍ഡ് നിശകള്‍ ബഹിഷ്ക്കരിക്കുന്നതില്‍ തീരുമാനം ആകാതെ അമ്മ-ഫിലിം ചേംബര്‍ ഭാരവാഹികളുടെ യോഗം പിരിഞ്ഞു. മൂന്ന് വര്‍ഷത്തേയ്‌ക്ക് നിശകളില്‍ പങ്കെടുക്കരുതെന്ന ഫിലിം ചേംബറിന്റെ നിര്‍ദേശം അമ്മ അംഗീകരിച്ചില്ല.
ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളില്‍ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി ഫലിം ചേമ്പര്‍ താരങ്ങളുടെ സംഘടനയായ അമ്മയ്‌ക്ക് കത്ത് നല്‍കിയിരുന്നു. ഇത്തരം നിശകളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് കത്തില്‍ ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നു.
മുമ്പ് സിനിമകൾ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചാനൽ റൈറ്റ്സും വിറ്റ് പോയിരുന്നു. എന്നാൽ കുറച്ചുകാലമായി തീയറ്ററിൽ ഓടുന്ന ചിത്രങ്ങൾ മാത്രമാണ് ചാനലുകൾ വാങ്ങുന്നത്. ഇതുകാരണം ഈ വർഷം നാൽപ്പതിൽ താഴെ ചിത്രങ്ങൾക്ക് മാത്രമാണ് സാറ്റലൈറ്റ് റൈറ്റ് തുക ലഭിച്ചത്. ചാനലുകളുടെ ഈ നീക്കത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് ഫിലിം ചേംബർ ചാനൽ അവാർഡ് നൈറ്റുകളിൽ നിന്നും താരങ്ങൾ മാറി നിൽക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
















