പിലാത്തറ: മലയാളത്തിലെ ആദ്യ ചെറുകഥാകൃത്ത് കേസരി വേങ്ങയില്‍ നായനാരുടെ 103ാം ചരമവാര്‍ഷിക ദിനാചരണം14 ന് നടക്കും. പയ്യന്നൂര്‍ മലയാള ഭാഷാ പാീശാലയും കണ്ടോന്താര്‍ ഇടമന യു.പി.സ്‌കൂള്‍, മാതമംഗലം ആദര്‍ശ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നായനാരുടെ തറവാട്ടംഗങ്ങളുംചേര്‍ന്ന് പാണപ്പുഴയിലെ സ്മൃതി മണ്ഡപത്തില്‍ ചൊവ്വാഴ്ച 9.30 ന് പുഷ്പാര്‍ച്ചന നടത്തും.103 വിദ്യാര്‍ത്ഥികള്‍ അവരവരുടെ സൃഷ്ടികള്‍ സമര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന കേസരി സ്മൃതി സദസില്‍ പി.കെ.സുരേഷ് കുമാറും ടി.പി.ഭാസ്‌കര പൊതുവാളും ആദ്യകഥ വാസനാ വികൃതിയെക്കുറിച്ച് കുട്ടികളുമായി സംവദിക്കും.
















