പിലാത്തറ: ക്ഷേത്രകലാ അക്കാദമി ആതിഥ്യമരുളുന്ന തെന്നിന്ത്യന്‍ വാദ്യകലാശില്‍പ്പശാല ‘ഹൃദ്യം വാദ്യം 2017’ ഡിസമ്പര്‍ എട്ടിനും ഒമ്പതിനും ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ഡോ: കെ.എച്ച്.സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ഡോ: വൈ.വി.കണ്ണന്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത, പി.വി.ദാമോദരന്‍, സി.എം.വേണുഗോപാലന്‍, ക്ഷേത്രം ട്രസ്റ്റി വാരണക്കോട് കൃഷ്ണന്‍ നമ്പൂതിരി, കൃഷ്ണന്‍ നടുവലത്ത്, കെ.വി.ഗോകുലാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി പി.പ്രഭാവതി. (ചെയര്‍മാന്‍) ചെറുതാഴം ചന്ദ്രന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















