പയ്യാവൂര്‍: തലശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ചെമ്പേരി ആര്‍സിസി യുടെ നേതൃത്വത്തില്‍ ഏകദിന സെമിനാറും അവാര്‍ഡ് വിതരണവും നടത്തി. ചെമ്പേരി മദര്‍ തെരേസാ ഓഡിറ്റോറിയത്തിന്‍ ഏരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസഫ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ആര്‍സിസി ചെമ്പേരി ഡയറക്ടര്‍ റവ.ഡോ.ജോസഫ് കരിനാട്ട് അദ്ധ്യക്ഷത വഹിച്ചു. പൗളിന്‍ തോമസ്, ലിസി ജിജി, സിസ്റ്റര്‍ ലിന്‍സ, റവ.ഡോ.ജോസഫ് കരിനാട്, ഫാ.ബെന്നി നിരപ്പേല്‍, അഡ്വ.ജോസഫ് ഐസക്ക്, ഡോ.കെ.വി.ഫിലോമിന ,ജോയ്‌സിജോസഫ്, ജെസി തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ‘അമ്മ അറിയാന്‍’ എന്ന വിഷയത്തില്‍ ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് പ്രൊഫസര്‍ ഡോ.കെ.വി.ഫിലോമിന ക്ലാസെടുത്തു. ചെമ്പേരി, ചെമ്പന്‍ തൊട്ടി മേഖലകളിലെ നാനൂറോളം ക്രെഡിറ്റ് യൂണിയന്‍ പ്രവര്‍ത്തകര്‍ സെമിനാറില്‍ പങ്കെടുത്തു
















