Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബുദ്ധിയും ഹൃദയവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 07:42 pm IST
inSamskriti

മക്കളേ, മക്കളേ,  ആദ്ധ്യാത്മികഗുരുക്കന്മാര്‍ പലപ്പോഴും ഹൃദയത്തിനു ബുദ്ധിയെക്കാള്‍ പ്രാധാന്യം നല്‍കുന്നതു കാണാം. പക്ഷേ ബുദ്ധിയില്ലാതെ എങ്ങനെ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും, എന്നു ചില മക്കള്‍ ചോദിക്കാറുണ്ട്. ബുദ്ധി വേണ്ട എന്ന് പറയുന്നില്ല. ബുദ്ധി ആവശ്യമാണ്. ബുദ്ധിയും ഹൃദയവും വാസ്തവത്തില്‍ രണ്ടല്ല. വിവേകബുദ്ധിയെത്തന്നെയാണ് ഹൃദയമെന്നു പറയുന്നത്. വിവേക ബുദ്ധിയുണ്ടെങ്കില്‍ വിശാലത താനേവരും. വിശാലതയില്‍ നിന്നു നിഷ്‌കളങ്കതയും വിട്ടുവീഴ്ചാ മനോഭാവവും വിനയവും പരസ്പരസഹകരണവും ഉണ്ടാകും.  എന്നാല്‍, ഇന്ന് നല്ലതുചെയ്യേണ്ട സമയങ്ങളില്‍ പലപ്പോഴും ശരിയായ ബുദ്ധി നമ്മില്‍ പ്രവര്‍ത്തിക്കാറില്ല. സ്വാര്‍ത്ഥതയും അഹങ്കാരവുമാണ് അപ്പോഴും മുന്നില്‍ നില്‍ക്കുന്നത്.

ജീവിതത്തിലെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണമാകുന്നത്  ഈ അഹങ്കാരബുദ്ധിയാണ്.  അഹങ്കാരബുദ്ധി വളരുമ്പോള്‍ വിശാലതയും വിട്ടുവീഴ്ചയും നമ്മളില്‍നിന്ന് അപ്രത്യക്ഷമാകുന്നു. ആദ്ധ്യാത്മികജീവിതത്തിലായാലും ലൗകികത്തിലായാലും  വിശാലതയും വിട്ടുവീഴ്ചയും ഇല്ലാതെ പറ്റില്ല. ഒരു വ്യക്തി, വീട്ടില്‍ ഒരു നിയമം വയ്‌ക്കുകയാണ് എന്റെ ഭാര്യ ഇന്ന രീതയില്‍ ജീവിക്കണം, ഇന്ന രീതിയില്‍ വേണം സംസാരിക്കുവാന്‍, ഇന്ന രീതിയില്‍ വേണം പെരുമാറുവാന്‍, കാരണം അവളെന്റെ ഭാര്യയാണ്. ഈ ചിട്ടകളനുസരിച്ചു ഭാര്യ ജീവിക്കണം എന്നു നിര്‍ബ്ബന്ധിച്ചാല്‍ വീട്ടില്‍ ശാന്തിയുണ്ടാകുമോ? ഇല്ല. അയാള്‍ ഓഫീസില്‍ നിന്നും വീട്ടില്‍ വന്നാല്‍ ഭാര്യയോടും കുട്ടികളോടും ഒരു വാക്കും ഉരിയാടുന്നില്ല.

ഓഫീസറുടെ ഭാവത്തില്‍ തന്നെ മുറിയില്‍ ചെന്നിരുന്ന് ഓഫീസുകാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ വീട്ടിലുള്ളവര്‍ക്ക് അതിഷ്ടമാകില്ല. ഇതെന്റെ രീതിയാണെന്നു പറഞ്ഞാല്‍ അവര്‍ക്ക് അതുള്‍ക്കൊള്ളുവാന്‍ സാധിക്കില്ല. വീട്ടില്‍ ശാന്തിയും ഉണ്ടാകില്ല. അതേ സമയം വീട്ടിലെത്തി ഭാര്യയോടു കുശലങ്ങള്‍ ചോദിക്കുകയും, കുട്ടികളോടൊത്ത് അല്‍പസമയം ചെലവഴിക്കുകയും ചെയ്ത്, ഈ ഒരു വിട്ടുവീഴ്ചയ്‌ക്കു തയ്യാറാകുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാകും. കുടുംബത്തില്‍ ശാന്തി നിറയും. കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിച്ചും സഹിച്ചും നീങ്ങിയാല്‍ വീട്ടില്‍ ശാന്തിയും സന്തോഷവും കളിയാടും. ഈ ഒരു ഭാവമാണ് ഹൃദയം എന്നുപറയുമ്പോള്‍ ഉദ്ദേശിക്കുന്നത്.

ഒരു കൊച്ചുകുഞ്ഞ് എങ്ങനെ പെരുമാറണമെന്ന് ഒരു നിയമാവലി വച്ചാല്‍ അതു പ്രായോഗികമാകില്ല. നമ്മുടെ ഇഷ്ടത്തിനു കുഞ്ഞുനില്‍ക്കില്ല. അവനു നിര്‍ബ്ബന്ധബുദ്ധിയുണ്ട്. കുഞ്ഞിനോടുള്ള വാത്സല്യം കാരണം അവന്റെ നിര്‍ബ്ബന്ധബുദ്ധിയും തെറ്റുകളും അച്ഛനമ്മമാര്‍ ക്ഷമിച്ച് അവനെ വേണ്ടവണ്ണം വളര്‍ത്തുന്നു. അവിടെ ബുദ്ധിയെക്കവിഞ്ഞും ഹൃദയത്തിനല്ലേ സ്ഥാനം? അതുകാരണം കുട്ടിയോടൊത്തുള്ള ഓരോ നിമിഷവും നമുക്കു സന്തോഷം നുകരാന്‍ കഴിയുന്നു. കുട്ടിയെയും സന്തോഷിപ്പിക്കാന്‍ പറ്റുന്നു. ഹൃദയം പങ്കിടുമ്പോള്‍ മാത്രമാണ് കുടുംബത്തില്‍ സന്തോഷത്തോടെ കഴിയാന്‍ സാധിക്കുന്നത്. ഹൃദയത്തിന്റെ സ്ഥാനം ബുദ്ധി കൈയ്യടക്കിയാല്‍ നമുക്ക് ആനന്ദം നുകരാന്‍ കഴിയില്ല. കമ്പോളത്തില്‍ ബുദ്ധി ഉപയോഗിക്കാം. ഓഫീസില്‍ ബുദ്ധി ഉപയോഗിച്ചു നീങ്ങാം. അവിടെ നിയമാവലി വയ്‌ക്കാം. ഓഫീസര്‍ എങ്ങനെ ആയിരിക്കണം, ക്ലാര്‍ക്ക് എങ്ങനെ ആയിരിക്കണം പ്യൂണ്‍ എങ്ങനെയായിരിക്കണം എന്നതെല്ലാം ബുദ്ധി ഉപയോഗിച്ചു നിശ്ചയിക്കാം. പക്ഷേ, അതു കുടുംബത്തില്‍ പ്രായോഗികമല്ല. ഓഫീസിലാണെങ്കല്‍ തന്നെയും കുറെയൊക്കെ വിട്ടുവീഴ്ചയില്ലാതെ പറ്റില്ല. അങ്ങനെ ചെയ്യാതിരുന്നാല്‍ അശാന്തി മാത്രമായിരിക്കും ഫലം.

ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുമ്പോള്‍ വിട്ടുവീഴ്ചയ്‌ക്കുള്ള ഒരു മനോഭാവം നമ്മിലുണ്ടാകും. ഇന്നു നമ്മുടെ ബുദ്ധി സ്വാര്‍ത്ഥതയില്‍ മാത്രം ഒതുങ്ങുന്നു. വിവേകത്തോടെ അല്ല ബുദ്ധി പ്രവര്‍ത്തിക്കുന്നത്. അതിന്റെ കുറവാണ് ഇന്ന് പലരുടേയും ജീവിതത്തില്‍ കാണുന്നത്. വിട്ടുവീഴ്ച കൂടാതെ സമൂഹത്തിനു മുന്‍പോട്ടു പോകുക പ്രയാസമാണ്. വിട്ടുവീഴ്ച ഒരുവനെ ശാന്തിയിലേക്കു നയിക്കുന്നു. തുരുമ്പു പിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന മെഷീനു ഗ്രീസു നല്‍കി ഉപയോഗയോഗ്യമാക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിന്റെ സുഗമമായ യാത്രയ്‌ക്ക് വിട്ടുവീഴ്ചയും വിനയവും കൂടാതെ പറ്റില്ല. പക്ഷേ, ഹൃദയത്തിന്റെ ഭാവം വളര്‍ത്തിയാലേ വിട്ടുവീഴ്ചയും വിനയവും ഉണ്ടാകുകയുള്ളൂ. ബുദ്ധി പ്രയോഗിക്കേണ്ട സ്ഥാനങ്ങളുണ്ട്. അവിടെ മാത്രമേ ബുദ്ധി കൊണ്ടുവരുവാന്‍ പാടുള്ളൂ. ഹൃദയത്തിനു സ്ഥാനം കൊടുക്കേണ്ടിടത്ത് ഹൃദയത്തിനു സ്ഥാനം കൊടുക്കുക തന്നെ വേണം.

ജീവിതത്തില്‍ ഹൃദയത്തിനു സ്ഥാനം കൊടുക്കുന്നതിലൂടെ നമ്മില്‍ വിനയവും സഹകരണമനോഭാവവും വളരുന്നു. അവിടെ ശാന്തിയും സമാധാനവും വിടരുന്നു. ആദ്ധ്യാത്മികത്തിന്റെ ലക്ഷ്യവും ഹൃദയത്തിന്റെ വികാസമാണ് കാരണം ഹൃദയവികാസം വന്നവര്‍ക്കേ ഈശ്വരനെ അറിയാന്‍ കഴിയൂ. യുക്തിക്കും ബുദ്ധിക്കും അപ്പുറമാണ് ആത്മതത്ത്വം. അതനുഭവമാണ്. അത് സാക്ഷാത്കരിക്കണമെങ്കില്‍ യുക്തിക്കും ഉപരിയായി ഹൃദയം കൂടാതെ പറ്റില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.