ചെറുപുഴ: ക്ഷീര കര്‍ഷകരുടെ അറിവും അനുഭവങ്ങളും വര്‍ദ്ധിപ്പിച്ച് മെച്ചപ്പെട്ട കൃഷിരീതി പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിട്ട് ക്ഷീര കര്‍ഷകര്‍ക്കായി പഠന യാത്ര സംഘടിപ്പിച്ചു. മില്‍മാ മലബാര്‍ മേഖലാ യൂനിയന്‍, ചെറുപുഴ കോലുവള്ളി ക്ഷീരോത്പാദക സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയനാട്ടിലെ ഡയറി ഫാമിലേയ്‌ക്കാണ് പഠനയാത്ര നടത്തിയത്. വയനാട് ഡയറി ഫാമിന് കീഴിലുള്ള കുഴിനിലം പശു ഫാമും മറ്റ് പശു ഫാമുകളും സന്ദര്‍ശിച്ച് അത്യുല്‍പ്പാദനശേഷിയുള്ള പശുക്കളെ സംഘം കണ്ടറിഞ്ഞ് വിലയിരുത്തി. വിവിധ ക്ഷീരോത്പാദക സംഘം ഭാരവാഹികളായ ആന്റണി വളവനാട്ട്, കുട്ടിച്ചന്‍ തുണ്ടിയില്‍, കുതിരുമ്മല്‍ ദാമോധരന്‍, ബേസില്‍ അഴകത്ത്, രവി പറമ്പന്‍, ഗില്‍ബിച്ചന്‍ കാട്ടു പാലം, കെ.പി.ശ്രീജ എന്നിവര്‍ നേതൃത്വം നല്‍കി. അത്യുല്‍പ്പാദനശേഷിയുള്ള കന്നുകാലി വളര്‍ത്തലിനെ സംബന്ധിച്ചും പശുക്കളുടെ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ചും അറിവ് നേടുന്നതിനും കര്‍ഷകവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉപകാരപ്രദമാണ് പഠനയാത്രയെന്ന് കര്‍ഷകര്‍ പറഞ്ഞു.
















