Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രാഗലയ താളത്തില്‍ രണ്ടാംദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 02:52 pm IST
inThiruvananthapuram

തിരുവനന്തപുരം: ശാസ്ത്രീയ സംഗീതവും മാപ്പിളപ്പാട്ടും നാടോടിനൃത്തവും ഏകാഭിനയവും ഒക്കെയായി രാഗലയതാള വിസ്മയമായിരുന്നു രണ്ടാം ദിനം. മാപ്പിളപ്പാട്ടിന്റെ ഈശലുകളും നാടോടിനൃത്തന്റെ തനിമയും പദ്യംചൊല്ലലിന്റെ കാവ്യഭംഗിയുമെല്ലാം മത്സരങ്ങളെ മികവുറ്റതാക്കി.

നാടോടി നൃത്തവും സംഘനൃത്തവുമായിരുന്നു ഒന്നാം വേദിയില്‍. മത്സരം സ്‌കൂള്‍ കലോത്സവത്തെക്കാള്‍ മനോഹരം. കുറത്തിയും ശിവനും കാക്കാത്തിയും കൈനോട്ടക്കാരിയും കച്ചവടക്കാരിയുമൊക്കെ വേദി നിറഞ്ഞാടി. നിറഞ്ഞ കയ്യടിയാണ് ഓരോ മത്സരാര്‍ഥിക്കും ലഭിച്ചത്. സംഘനൃത്തം വര്‍ണവിസ്മയം തീര്‍ത്തു. മിന്നുന്ന പുടവകളും ചടുലതാളവുമൊക്കെയായി പ്രേക്ഷകഹൃദയം കയ്യടക്കി. സാധാരണ കുട്ടികളെക്കാള്‍ മികവുറ്റ പ്രകടനം. കേള്‍വിക്കുറവുള്ള കുട്ടികളുടെ വിഭാഗത്തിന് അധ്യാപകന്റെ സഹായം വേദിക്ക് പുറത്ത് നല്‍കിയിരുന്നു. എങ്കില്‍പോലും അത് പ്രേക്ഷകന് അറിയാന്‍പോലുമാകാത്തവിധം മനോഹരമായി അവതരിപ്പിക്കപ്പെട്ടു. സ്‌കൂള്‍ കലോത്സവ വേദിയിലെ ഇതിവൃത്തങ്ങളാണ് സംഘനൃത്തത്തില്‍ അവതരിപ്പിച്ചതെങ്കിലും പ്രകടനത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല.

ഭാഷാശുദ്ധിയാല്‍ സമ്പന്നമായിരുന്നു രണ്ടാംവേദിയിലെ കഥാപ്രസംഗം. ഓരോ വാക്കുകളും അര്‍ഥവും ഭാവവും അറിഞ്ഞുള്ള പ്രയോഗം. വര്‍ഷങ്ങളായി വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരെക്കാള്‍ ഏകാഗ്രതയോടെയായിരുന്നു കുട്ടികള്‍ പിന്നണി വായിച്ചത്. സീതയും, കൃഷ്ണകഥകളും, ഇന്ത്യാവിഭജനവുമൊക്കെ ഇതിവൃത്തമായി. ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ച കുട്ടിയുടെ കഥ ഏകാഭിനയത്തില്‍ അവതരിപ്പിച്ചപ്പോള്‍ കാണികളുടെ കണ്ണുകള്‍ നിറഞ്ഞു. കുടിവെള്ളത്തിനായുള്ള മരണപ്പാച്ചിലും ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ സംരക്ഷിക്കേണ്ട ആവശ്യകതയുമെല്ലാം ഏകാഭിനയത്തെ മികവുറ്റതാക്കി.

മോയിന്‍കുട്ടി വൈദ്യരുടെയും എ.വി. മുഹമ്മദിന്റെയും പാട്ടുകളാല്‍ സമ്പന്നമായിരുന്നു മാപ്പിളപ്പാട്ട് മത്സരം. പ്രണയകാവ്യങ്ങളും കത്തുപാട്ടുകളും കെസ്സുപാട്ടുകളുമൊക്കെ ഈശലുകള്‍ മാറാതെ തനിമയോടെ അവതരിപ്പിച്ചു. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും താരങ്ങളുടെയും രാഷ്‌ട്രീയ നേതാക്കളുടെയുമെല്ലാം ശബ്ദംകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു മിമിക്രിവേദി. ഓരോ ശബ്ദാനുകരണത്തിനും നിറഞ്ഞകയ്യടി. ഉപകരണസംഗീതവും ലളിതഗാനവുമെല്ലാം മികവുപുലര്‍ത്തി. ഉത്സവും ചന്തയും വിനോദയാത്രയുമൊക്കെ ചിത്രരചനയക്കും പെന്‍സില്‍ ഡ്രോയിംഗിനും വിഷയമായി. ബാന്റ്‌മേളവും മനംകവര്‍ന്നു. കലോത്സവം ഇന്ന് സമാപിക്കും. തിരുവാതിര, ചിത്രീകരണം(നാടകം), സംഘഗാനം, പ്രസംഗം, കഥാകഥനം എന്നിവയാണ് ഇന്ന് നടക്കുന്ന മത്സരങ്ങള്‍. വൈകിട്ടു നടക്കുന്ന സമാപനസമ്മേളനം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.