കൊച്ചി: നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് എറണാകുളം മുൻസിഫ് കോടതി നിർദ്ദേശം നൽകി. തനിക്കെതിരെ നിരന്തരം അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്ന സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ, യൂട്യൂബർ ഷാജൻ സ്കറിയ എന്നിവർക്ക് മുൻസിഫ് കോടതി സമൻസ് അയച്ചു. കൂടാതെ, ഇത്തരത്തിലുള്ള വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ അനുവദിച്ച മെറ്റ പ്ലാറ്റ്‌ഫോമും ഹർജിയിൽ മറുപടി നൽകണം.
നടി മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നായിരുന്നു സനൽ കുമാർ ശശിധരൻ നേരത്തെ നടത്തിയ ആരോപണം. ഈ വസ്തുതാവിരുദ്ധമായ പ്രചാരണത്തിനെതിരെ മഞ്ജു വാര്യരുടെ കുടുംബം ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് സനൽ കുമാർ ശശിധരൻ, ഷാജൻ സ്കറിയ എന്നിവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമ നടപടികളുമായി മഞ്ജു വാര്യർ മുന്നോട്ടുപോയത്.
















