ലാത്തിച്ചാര്‍ജ്ജ്;
യുവമോര്‍ച്ച പ്രതിഷേധിച്ചു
നെടുമങ്ങാട്: സോളാര്‍ കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് യുവമോര്‍ച്ച നടത്തിയ നിയമസഭാ മാര്‍ച്ചിനുനേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നെടുമങ്ങാട് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി അംഗം വീണ ആര്‍. നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് അനുരാജ്, ജില്ലാ സെക്രട്ടറി ഉണ്ണിക്കണ്ണന്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പോലീസ് നടപടിയില്‍ പരിക്കേറ്റിരുന്നു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് അധ്യക്ഷത വഹിച്ചു. കച്ചേരി നടയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗം വിഞ്ചിത്, മണ്ഡലം ഭാരവഹികളായ സജി, അനീഷ് പുലിയൂര്‍, സജീന, മനു എന്നിവര്‍ നേതൃത്വം നല്‍കി.
















