കോട്ടക്കല്‍: കൊഴൂര്‍ പാടശേഖരത്തിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന അല്‍മാസ് ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലിനീകരണംമൂലം കൊഴൂര്‍ പാടശേഖരത്തിന് സമീപം താമസിക്കുന്ന ജനങ്ങള്‍ ദുരിതത്തിലാണ്. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് ആശുപത്രി മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തരമായി ഇടപെടണം. മതിയായ സംവിധാനങ്ങളില്ലാത്ത ആശുപത്രിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണം.ആശുപത്രിക്കെതിരെ പ്രതികരിക്കുന്നവരെ ഗുണ്ടകളെ വിട്ടും സാമ്പത്തിക സ്വാധീനത്തിലും ഒതുക്കിത്തീര്‍ക്കുന്ന മാനേജ്‌മെന്റ് നടപടി ബിജെപി കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് വി.വി.രാജേന്ദ്രന്‍ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം വി.ഉണ്ണിക്കൃഷ്ണന്‍, കെ.വത്സരാജ്, എം.കെ.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. നേതാക്കളായ രവിതേലത്ത്, സജീഷ് പൊന്മള, കെ.ടി.അനില്‍കുമാര്‍, രേഖ ദിലീപ്, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ചന്ദ്രിക, രാജസുലോചന, എന്നിവര്‍ നേതൃത്വം നല്‍കി.
















