പാറശ്ശാല: ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ മഹാരാഷ്‌ട്രയില്‍ മദ്യവും മയക്കുമരുന്നും നല്‍കി വിദ്യാര്‍ഥികളെ അവരുടെ പ്രസ്ഥാനങ്ങളിലേക്ക് എത്തിക്കുകയാണെന്ന് എബിവിപി ചലോകേരള റാലിയില്‍ പങ്കെടുക്കാനെത്തിയ മഹാരാഷ്‌ട്ര സംഘം. കബിര്‍ കലാം മഞ്ച് എന്ന ഇടതു ഭീകരസംഘടനയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ മറ്റൊരു മുഖമാണ്. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ യൂണിറ്റ് രൂപീകരിക്കുന്നതിനായി ആശ്രയിക്കുന്നത് കബിര്‍ കലാം മഞ്ചിനെയാണ്. നിരവധി വിദ്യാര്‍ഥികളെ ഇത്തരത്തില്‍ കെണിയില്‍പ്പെടുത്തിയിട്ടുള്ളതായി എബിവിപി മഹാരാഷ്‌ട്ര സംസ്ഥാനസെക്രട്ടറി റാം സാത് പുതേ പറഞ്ഞു. കബിര്‍ കലാംമഞ്ചിനെതിരെ പ്രവര്‍ത്തിച്ച് പല സമരങ്ങളും വിജയത്തില്‍ എത്തിച്ച വിദ്യാര്‍ഥിയാണ് റാം സാത് പുതേ. മഹാറാലിയില്‍ പങ്കെടുക്കാന്‍ മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലാണ് തങ്ങുന്നത്. ആയിരം വിദ്യാര്‍ഥികളാണ് മഹാരാഷ്‌ട്രയിലെ വിവിധ ജില്ലകളില്‍ നിന്നെത്തിയത്.
















