Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 08:52 pm IST
in Samskriti

ഹൈന്ദവ സംസ്‌കാരത്തിന്റെ അടിത്തറയാണ് വ്രതങ്ങള്‍. ശരീരം, മനസ്, വാക്ക്, ചിന്ത എന്നിവയുടെ വിശുദ്ധിയില്‍ അധിഷ്ഠിതമാണ് വ്രതാനുഷ്ഠാനങ്ങള്‍. ഇത് ആധ്യാത്മിക ജീവിതത്തിന് എന്നപോലെ ഭൗതിക ജീവിതത്തിന്റെ ശ്രേയസ്സിനും അത്യന്താപേക്ഷിതമാണ്. ആരോഗ്യത്തിന്റെ അലകുംപിടിയുമായി കരുതപ്പെടുന്നുമുണ്ട്.

ഇതരമതസ്ഥര്‍ ആത്മശുദ്ധിക്കും ശരീരശ്രേഷ്ഠതയ്‌ക്കും ഉതകുന്ന അനേകം വ്രതങ്ങള്‍ ആചരിച്ചുവരുന്നുണ്ടെങ്കിലും ഹൈന്ദവരുടെ ഇടയിലുള്ളത്ര വൈവിധ്യവും വൈപുല്യവും അവര്‍ക്കുണ്ടെന്ന് പറയാനാവില്ല. വഴിതെറ്റാന്‍ സാധ്യതയേറെയുള്ളവനെ അന്ധതയില്‍നിന്ന് ഇടവിട്ടെന്നോണം കൈപിടിച്ച് നേരായ പന്ഥാവിലൂടെ ചരിക്കാന്‍ സാധിതമാക്കുന്നുവെന്ന മട്ടിലാണ് ദിവസങ്ങളിലും ഇടകളിലും നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള അനേകം വ്രതാനുഷ്ഠാനങ്ങള്‍. ശരീരരക്ഷയോടൊപ്പം മാനസിക മുക്തികൂടി ആര്‍ജ്ജിക്കുവാനിത് ഉതകുന്നു.

കാലഭേദങ്ങളുടെ അനസ്യൂത പ്രവാഹവും ഉല്‍പ്പത്തി മുതല്‍ ഉത്ഭൂതമാകുന്ന പരിണാമങ്ങളുടെ പരിഛേദനവും പരിശോധിച്ചാല്‍ ഹിന്ദുമതം എന്നൊരു മതം നിലവിലുള്ളതായി കാണാന്‍ കഴിയില്ല. മറ്റു മതങ്ങള്‍ക്കൊപ്പം തുലനം ചെയ്യാന്‍ കഴിയുന്ന ഒരു സംഘടിതമതവുമല്ലിത്. അനേക കാലങ്ങളുടെ ദാര്‍ശനിക കാറ്റേറ്റ് കരുപ്പിടിപ്പിക്കപ്പെട്ട തെളിമയാര്‍ന്നൊരു സംസ്‌കാരമായെ അതിനെ വിലയിരുത്താന്‍ കഴിയൂ.

ഒരു പ്രത്യേക പ്രദേശത്തിന്റെയോ ജനപഥത്തിന്റെയോ അല്ലെങ്കില്‍ ഒരു വിശേഷ പുരുഷന്റെ മസ്തിഷ്‌കത്തില്‍നിന്നോ ഉരുത്തിരിഞ്ഞ ഉദ്‌ബോധന മതവുമല്ല. മാനവിക ദര്‍ശനത്തില്‍ വിരിഞ്ഞൊരു സംസ്‌കാരത്തെയാണ് സനാതന ധര്‍മ്മമാണതിന്റെ മുഖമുദ്രയെന്നുമാത്രം. പുരാണങ്ങളും ഇതിഹാസങ്ങളും ശ്രുതിയും സ്മൃതിയും വേദവും ഉപനിഷത്തും എല്ലാം നല്‍കുന്ന ദാര്‍ശനികതയില്‍ അധിഷ്ഠിതമായത്!

ആഴ്ചകളിലെ ഓരോ ദിവസത്തിനും അധിപനായ ഗ്രഹങ്ങളുണ്ട്. അവയുടെ സ്വാധീനത്തെ ആസ്പദമാക്കിയാണ് ആഴ്ചദിനങ്ങളിലെ വ്രതങ്ങളെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സൂര്യചന്ദ്രന്മാരും മറ്റേറെ ഗ്രഹങ്ങളുമടങ്ങിയ സൗരയൂഥത്തിന്റെ പ്രതീകമാണ് നവഗ്രഹ സങ്കല്‍പം. ഇവയില്‍ സൂര്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, ഗുരു, ശുക്രന്‍, ശനി എന്നീ ഏഴു ഗ്രഹങ്ങള്‍ക്ക് ഭൂമിമേലുള്ള സ്വാധീനങ്ങള്‍ക്കനുസൃതമായി ഓരോ ദിവസങ്ങള്‍ നിശ്ചയിച്ചതാണ് ആഴ്ചവ്രതമെന്നു കാണാം. ഭൂമിയില്‍നിന്നുള്ള അകലത്തിന്റെ അടിസ്ഥാനത്തില്‍ ഓരോരോ മണിക്കൂറും ഓരോ ഗ്രഹങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നതിനാല്‍ ഗ്രഹാധിപനാരാണോ അവരുടെ ദിനമായാണ് ആ ദിവസത്തെ അറിയപ്പെടുന്നത്. ഭൂമിയുടെ മുന്നൂറ്റി അറുപത് ഡിഗ്രി ചുറ്റളവിനെ മുപ്പത് ഡിഗ്രി വീതമുള്ള പന്ത്രണ്ട് ഖണ്ഡങ്ങളായി തിരിച്ചതാണ് ഓരോരോ മാസങ്ങളെന്ന രാശികള്‍. ഈ ഓരോ രാശികളിലും വരുന്ന നക്ഷത്രഗണങ്ങളുടെ കാന്തികശക്തി അതത് രാശികള്‍ വഴി ഭൂമിയുടെ കാന്തികവലയത്തില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.

അതുകാരണം ഓരോ നക്ഷത്രങ്ങളുടെ ഞാറ്റുവേലകള്‍ക്ക് ഭൂമിയില്‍ അവയുടേതായ സ്വഭാവങ്ങള്‍ പ്രത്യേകമായി കാണുന്നു. ഈ ഓരോരോ രാശിയിലും (മാസത്തിലും) ആദ്യത്തെ ഏഴ് ദിവസങ്ങള്‍കൊണ്ട് സൗരയൂഥം പൂര്‍ണബന്ധം സ്ഥാപിക്കുന്നു. ഞായറാഴ്ച ആദിത്യനും, തിങ്കളാഴ്ച ചന്ദ്രനും എന്ന ക്രമത്തില്‍ പൂര്‍ണബന്ധം സ്ഥാപിക്കുന്നതുവരേയ്‌ക്കും ഭൂമിയിലെ കാന്തികവലയത്തിലെ നക്ഷത്രങ്ങള്‍ സൃഷ്ടിക്കുന്ന രാസക്രിയയും സൗരയൂഥം പ്രസ്തുത രാശിയില്‍ വരുമ്പോഴുണ്ടാകുന്ന രാസപ്രക്രിയയുമായി താദാത്മ്യം പ്രാപിക്കുന്നതിന് ആദ്യത്തെ ഏഴു ദിവസങ്ങളില്‍ സംഭവിക്കുന്ന ആകര്‍ഷണ വികര്‍ഷണ പ്രക്രിയകള്‍ തരണം ചെയ്യേണ്ടിയിരിക്കുന്നു.

ഈ ഏഴു ദിവസങ്ങള്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് പലപല പിരിമുറുക്കങ്ങളായി ബാധിക്കുന്നു. ഇത്രയും ദിവസങ്ങള്‍ ശാരീരിക, മാനസിക, ബുദ്ധിപരമായ വ്യായാമങ്ങള്‍ നിയന്ത്രിച്ച് വ്രതാനുഷ്ഠാനങ്ങളും ഈശ്വരോപാസനയുമായി കഴിയുന്നത് ആരോഗ്യപരമായും ഉത്തമമാണ്.എല്ലാ വ്രതവും കാലവും സമയക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാലത്തെ ആസ്പദമാക്കിയിട്ടുള്ള വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒട്ടനവധി വ്രതങ്ങളെ കാണാനും കഴിയും. മൊത്തം വ്രതങ്ങളുടെയും ആത്യന്തികലക്ഷ്യം ഈശ്വരോപാസനാ സാക്ഷാത്കാരമാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.