ഇരിട്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞത്തിന്റെ ഭാഗമായി കീഴൂര്‍ വാഴുന്നവേഴ്‌സ് യു പി സ്‌കൂളില്‍ നടപ്പിലാക്കുന്ന വികസിത പദ്ധതികളുടെ ഉദ്ഘാടനം സ്‌കൂളില്‍ നടന്നു. എസ്എസ്എ, മുന്‍ പിടിഎ, എസ് ഡി പി തുടങ്ങിയവയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ മുറ്റത്ത് ഒരുക്കിയ ജൈവ വൈവിദ്ധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എംഎല്‍എയും, പൂര്‍വ അദ്ധ്യാപകര്‍ ചേര്‍ന്ന് ഒരുക്കിയ സയന്‍സ് ലാബിന്റെ ഉദ്ഘാടനം ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകനും, സ്‌കൂള്‍ മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒരുക്കിയ സ്‌കൂള്‍ ലൈബ്രറിയുടെയും പുസ്തക പ്രദര്‍ശനത്തിന്റേയും ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഉസ്മാനും, ലാപ്‌ടോപ്പ് ഉദ്ഘാടനം കൗണ്‍സിലര്‍ പി. രഘുവും, കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ കെ.ഇ. ദാമോദരന്‍ നായനാരും, ഇരിട്ടി ലയണ്‍സ് ക്ലബ് നിര്‍മ്മിച്ച് നല്‍കിയ ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം ശ്രീജ ടീച്ചറും നിര്‍വഹിച്ചു. ചെയര്‍മാന്‍ പി.പി. അശോകന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ഷുക്കൂര്‍ പെടയങ്ങോട് കുട്ടികളുമായി സംവദിച്ചു. കണ്ണൂര്‍ ഡയറ്റ് ഫാല്‍ക്കട്ടി എം. മധുസൂദനന്‍, ബിപിഓ എം.ഷൈലജ, പിടിഎ പ്രസിഡന്റ് കെ.പി.അഷ്‌റഫ്, മദര്‍ പിടിഎ പ്രസിഡന്റ് ജിഷ പ്രമോദ്, ആര്‍.കെ.മോഹന്‍ദാസ്, മാര്‍ഗ്ഗരറ്റ് ടി.ജോസഫ്, എം.വിജയന്‍ നമ്പ്യാര്‍, അന്‍വര്‍ സാദിക്ക്, കെ.വി.മീര തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രഥമാദ്ധ്യാപകന്‍ ഇ. ലക്ഷ്മണന്‍ സ്വാഗതവും, സ്റ്റാഫ് സിക്രട്ടറി എം. ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.
















