കണ്ണൂര്‍: സര്‍ക്കസ് കൂടാരത്തില്‍ ചിരിക്കാരന് ജന്മദിനാഘോഷം. ജംബോ സര്‍ക്കസിലെ ബീഹാര്‍ സ്വദേശിയായ സഞ്ജയുടെ 37-ാം ജന്മദിനമാണ് ആഘോഷിച്ചത്. സര്‍ക്കസിലെ കോമാളിയായ ഈ കുറിയ മനുഷ്യന്‍ അഞ്ചാം വയസ്സ് മുതല്‍ സര്‍ക്കസിലെ അംഗമാണ്. ഉദ്യോഗഭരിതമായ അഭ്യാസപ്രകടനങ്ങള്‍ക്കിടയില്‍ തമാശകളുമായെത്തി കാണികളെ ചിരിപ്പിക്കുന്ന സഞ്ജയ് ഫ്‌ളയിങ്ങ് ട്രിപ്പിസ് കലാകാരനും കൂടിയാണ്.
നാഷണല്‍ ജിയോഗ്രഫി ചാനല്‍ സഞ്ജയ്‌യുടെ ജീവിതത്തെ ആസ്പദമാക്കി ഒരു പ്രോഗ്രാം സംപ്രേഷണം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന പിറന്നാളാഘോഷത്തില്‍ സര്‍ക്കസ് കലാകാരന്‍മാര്‍ പങ്കെടുത്തു. ആഫ്രിക്കന്‍ കലാകാരന്‍മാരായ ഓന്‍ഗു വിത്സണ്‍ മാഗോന്‍സാ, അള്ളി ജുമാ കാമ്പി, ഗാല്‍വറ്റോറി റിസ്പിജിങ്കോവി, ഉമദാനി അബ്ദുള്ള റാഷിദി ബേഗ, ഗോഡ്ഫ്രീ കോണ്‍ദ്രാദി മപാന്ത, സ്റ്റാഫോര്‍ഡ് ഗില്ല്യാഡ് ബിരൂഷ, ഔലിദി അബ്ബാസി മൈകൊന്തോ തുടങ്ങിയവരും കാശ്മീരി കലാകാരന്‍മാരും പങ്കെടുത്തു. കണ്ണൂരിലെ പ്രദര്‍ശനം 13ന് അവസാനിക്കും. അടുത്ത പ്രദര്‍ശനം പുത്തൂരിലാണെന്ന് അധികൃതര്‍ അറിയിച്ചു.
















