കണ്ണൂര്‍: ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവം നവംബര്‍ 25, 26 തിയതികളില്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. സാക്ഷരതാ പഠിതാക്കള്‍, നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍, പ്രേരക്മാര്‍ എന്നിവര്‍ക്കാണ് മത്സരം. മൂന്നു വിഭാഗങ്ങളിലായി 64 ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടാകും. കലോത്സവത്തില്‍ 1200ഓളം പേര്‍ പങ്കെടുക്കും. സംഘാടക സമിതി യോഗത്തില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഷാഹിന മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ വെള്ളോറ രാജന്‍, ടി.ഒ. മോഹനന്‍, പി.വിനോദ്, കൗണ്‍സിലര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍, അസി. കോര്‍ഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍, വസന്ത, രാജേഷ്, രഞ്ജിനി, ശുഭ, പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 26, 27, 28 തിയതികളിലായി നടക്കുന്ന സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് മുന്നോടിയായാണ് ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോത്സവം സംഘടിപ്പിക്കുന്നത്.
















