Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലഹരിക്കെതിരെ എക്‌സൈസ്-പൊലീസ് സംയുക്ത പരിശോധന നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 02:07 am IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ മദ്യവും മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തുന്നതിനായി എക്‌സൈസ് വകുപ്പും പൊലീസും സംയുക്ത പരിശോധനകള്‍ നടത്താന്‍ വ്യാജമദ്യം തടയുന്നതിനുള്ള ജില്ലാതല ജനകീയസമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി നിര്‍ദേശം നല്‍കി. എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് തല ജനകീയസമിതികള്‍ എല്ലാ മാസവും ആദ്യത്തെ ആഴ്ച യോഗം ചേരാനും കളക്ടര്‍ നിര്‍ദേശിച്ചു.

എക്‌സൈസ് നടത്തുന്ന പരിശോധനകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ചോരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടിയുണ്ടാവുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി.വി.സുരേന്ദ്രന്‍ അറിയിച്ചു. കഞ്ചാവിന്റെയും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതിനാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ എക്‌സൈസ് വകുപ്പിനെ വിളിച്ചറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ മാത്രമേ ലഹരി ഉപയോഗം ഫലപ്രദമായി തടയാന്‍ കഴിയൂ. വിവരം നല്‍കുന്നവരുടെ സുരക്ഷിത്വം ഉറപ്പുവരുത്തും.

ജില്ലയില്‍ കോളജുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം ലഹരി മിഠായി വില്‍പന നടത്തുന്നതായും ഇത് തടയാന്‍ മിന്നല്‍ പരിശോധനകള്‍ നടത്തണമെന്നും ആവശ്യമുയര്‍ന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ സജീവമാവണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തണം.

ജില്ലയില്‍ കഴിഞ്ഞ മാസം 90 അബ്കാരി കേസുകളും 35 എന്‍ഡിപിഎസ് കേസുകളും പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട 398 കേസുകളും എടുത്തിട്ടുണ്ട്. 92 പ്രതികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 2.781 കിലോ ഗ്രാം കഞ്ചാവും 1.320 ഗ്രാം ബ്രൗണ്‍ഷുഗറും 202.453 കി.ഗ്രാം പാന്‍ മസാലയും പിടിച്ചെടുത്തു. കൂടാതെ 10 ലിറ്റര്‍ ചാരായവും 79.810 ലിറ്റര്‍ വിദേശ മദ്യവും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള 293.215 ലിറ്റര്‍ വിദേശ മദ്യവും 7.8 ലിറ്റര്‍ ബിയറും 8.1 ലിറ്റര്‍ അരിഷ്ടവും 16.1 ലിറ്റര്‍ വാഷും 200 മി.ലിറ്റര്‍ വൈനും പിടിച്ചെടുത്തിട്ടുണ്ട്.

യോഗത്തില്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി.വി.സുരേന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ സി.എം.ഗോപിനാഥന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Football

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

Football

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.