തളിപ്പറമ്പ്: തളിപ്പറമ്പ് ആടിക്കംപാറയിലെ സ്ട്രീറ്റ് നമ്പര്‍ 10, 12 ലെ വീടുകളില്‍ തിങ്കളാഴ്‌ച്ച വൈകുന്നേരം ഉണ്ടായ മിന്നലില്‍ വന്‍ നാശനഷ്ടം. 3 ലക്ഷത്തോളം രൂപയുടെ ഗാര്‍ഹിക ഉപകരണങ്ങളാണ് ഇടിമിന്നലേറ്റ് നശിച്ചത്.
തുടര്‍ച്ചയായി ഈ പ്രദേശത്ത് ഇടിമിന്നലേല്‍ക്കുന്നതില്‍ ആശങ്കയിലാണ് ജനങ്ങള്‍. സമീപത്തെ ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ടാങ്കിനു മുകളിലെയും സ്വകാര്യ മൊബൈല്‍ ടവറിനു മുകളിലെയും മിന്നല്‍ രക്ഷാചാലകം മിന്നലിനെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുകയും അപകടമില്ലാതെ ഭൂമിയിലേക്ക് കടത്തിവിടുകയും ചെയ്യാത്തതാണ് മിന്നലേറ്റുളള അപകടങ്ങല്‍ ഈ ഭാഗത്ത് പതിവാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആടിക്കംപാറയിലെ കെ.വി.ദാമോദരന്‍, ഖാദര്‍ ഹാജി, സജിന, അഷ്‌ക്കറലി തുടങ്ങിയവരുടെ വീടുകളിലെ വിലകൂടിയ ടി.വി, കമ്പ്യൂട്ടര്‍, ഇന്‍വേര്‍ട്ടര്‍, ഫാന്‍, മിക്‌സി തുടങ്ങിയവയാണ് നശിച്ചത്.
ജപ്പാന്‍ കുടിവെളള പദ്ധതിയിലെ ഏറ്റവും വലിയ ടാങ്കാണ് ആടിക്കംപാറയിലേത്. 40 ലക്ഷം ലിറ്ററാണ് ആടിക്കംപാറയിലെ ടാങ്കിന്റെ സംഭരണശേഷി. തളിപ്പറമ്പിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. നിര്‍മ്മാണ ഘട്ടത്തില്‍തന്ന നാട്ടുകാര്‍ അധികൃതരെ ആശങ്കയറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ടാങ്കിനു മുകളില്‍ ശക്തിയേറിയ മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചിരുന്നു. ഇത് പ്രവര്‍ത്തനക്ഷമമല്ലെന്നതിന്റെ തെളിവാണ് മിന്നലേല്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. ശക്തിയേറിയ മിന്നലില്‍ ടാങ്കിന് കേടുപറ്റിയാല്‍ സമീപത്തുളള ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാകുന്ന വന്‍ ദുരന്തമുണ്ടാകുമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്‌ക്കുന്നു. ജപ്പാന്‍ കുടിവെളള ടാങ്കിനു മുകളിലെയും സ്വകാര്യ മൊബൈല്‍ ടവറിനു മുകളിലെയും മിന്നല്‍ രക്ഷാചാലകം പ്രവര്‍ത്തന ക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















