കണ്ണൂര്‍: പോലീസ് പീഡനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന വയോധികനെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ് സന്ദര്‍ശിച്ചു. ഒക്ടോബര്‍ 31ന് കാലത്ത് 7 മണിയോടെ വ്യാജപരാതിയുടെ അടിസ്ഥാനത്തിലാണ് 85 വയസ്സായ മുന്‍സൈനികന് നേരെ പോലീസ് അതിക്രമം കാട്ടിയത്. സംഭവത്തില്‍ പരിക്കേറ്റ നാരായണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്ത് സംഭവത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനും നീതിയുക്തമായി അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാരെ ശിക്ഷിക്കാന്‍ വേണ്ടത് ചെയ്യണമെന്ന ആവശ്യവുമായി ബിജെപി മുന്നോട്ടു പോകുമെന്നും എം.ടി.രമേഷ് പറഞ്ഞു.
















