കണ്ണൂര്‍: യാത്രക്കിടയില്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളും നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനായി ജില്ലാ പോലീസിന്റെ സഹകരണത്തോടെ കണ്ണൂരില്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ബസ് ബീറ്റ്‌സിന്റെ(സ്‌പേറോ) ഉദ്ഘാടനം ഐജി മഹിപാല്‍ യാദവ് നിര്‍വ്വഹിച്ചു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന ബസ് യാത്രക്കിടയിലെ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു സംരംഭം സംഘടിപ്പിച്ചത്. കണ്ണൂര്‍ സബ് ഡിവിഷന് കീഴില്‍ കണ്ണൂര്‍ ടൗണ്‍, വനിതാ പോലീസ് സ്റ്റേഷന്‍, കണ്ണൂര്‍ സിറ്റി, ചക്കരക്കല്ല്, കണ്ണപുരം, എടക്കാട് എന്നീ സ്റ്റേഷനുകളില്‍ നിന്നായി രണ്ടുവീതം പോലീസുകാര്‍ ബസ്സുകളില്‍ പ്രത്യേകമായി ബീറ്റിലുണ്ടാകും. ഇവര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് ശിവവിക്രം, ഡിവൈഎസ്പിമാരായ പി.പി.സദാനന്ദന്‍, പ്രിന്‍സ് അബ്രഹാം, എം.പി.വിനോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
















