തലശ്ശേരി: ചെമ്പ്ര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നവീകരണ കലശ പുനഃപ്രതിഷ്ഠാ കമ്മറ്റി യോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. നവീകരണ കലശവും പുനഃപ്രതിഷ്ഠാ കര്‍മ്മവും ഫെബ്രുവരി 14 മുതല്‍ 24വരെ നടത്താനും ഇതിനായുള്ള ഫണ്ട് ശേഖരണ ഉദ്ഘാടനം 12ന് വൈകുന്നേരം 6.30ന് ക്ഷേത്ര സന്നിധിയില്‍വെച്ച് നടത്തുവാനും യോഗം തീരുമാനിച്ചു. ഭാരവാഹികളായി മുല്ലപ്പള്ളി മഹേശ്വരന്‍ നമ്പൂതിരിപ്പാട്, രവിവര്‍മ്മ ഇളയരാജ (മുഖ്യ രക്ഷാധികാരികള്‍), പി.സി.രാമകൃഷ്ണന്‍ മാസ്റ്റര്‍, ടി.വി.സോമസുന്ദരം, ബി.വിജയന്‍, ശിവകൃഷ്ണന്‍ മാസ്റ്റര്‍, വി.പി.വിജയന്‍ (രക്ഷാധികാരികള്‍), ഇ.എ.ഹരീന്ദ്രനാഥ് (ചെയര്‍മാന്‍), വി.കെ.മഹേന്ദ്രകുമാര്‍, പി.പി.രാജന്‍, രാധാകൃഷ്ണന്‍ മാസ്റ്റര്‍, സന്തോഷ്‌കുമാര്‍ തട്ടാറത്ത്, രാമചന്ദ്രന്‍ കോരന്റവിട, മന്ദിക്കണ്ടി സുനി, ഇ.സുബീഷ്, പി.ടി.ജയചന്ദ്രന്‍, ഇ.കെ.വിയലക്ഷ്മി, ഇ.വി.രാമചന്ദ്രന്‍ (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















