അഞ്ചല്‍: വീടും പുരയിടവും പണയം വച്ച് ബ്ലേഡ് പലിശയ്‌ക്ക് പണം വായ്‌പയെടുത്ത് കടത്തിലായ കുടുംബം സ്വന്തം വീടിന്റെ കാര്‍പോര്‍ച്ചില്‍ താമസമാക്കി. ഏരൂര്‍ കരിമ്പിന്‍കോണത്താണ് സംഭവം.
2015ല്‍ ഏരൂര്‍ കരിമ്പിന്‍കോണത്ത് പുത്തന്‍വീട്ടില്‍ ഹരികുമാര്‍ ഏരൂര്‍ സ്വദേശിയായ ചിത്തിര ഷൈജുവില്‍ നിന്നും മുപ്പതുലക്ഷം രൂപ വീടും വസ്തുവും പണയം’വച്ച് വായ്‌പയെടുത്തിരുന്നു. തുടര്‍ന്ന് ഓരോ മാസവും ഒന്നര ലക്ഷം രൂപാ വീതം തിരിച്ചടച്ചു. ഇപ്രകാരം 25 ലക്ഷം രൂപയാണ് തിരിച്ചടച്ചത്. തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് 2017 ഏപ്രില്‍ മാസത്തില്‍ പണയവസ്തു ഷൈജു സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തു. വീടും പുരയിടവും വിറ്റ് കുടിശ്ശികത്തുക കഴികെ ബാക്കിയുള്ള തുക ഹരികുമാറിന് നല്‍കാമെന്നുള്ള കരാറിന്മേലാണ് വസ്തു രജിസ്റ്റര്‍ ചെയ്തതെന്ന് ഹരികുമാര്‍ പറയുന്നു. രജിസ്‌ട്രേഷന് ശേഷം ഹരികുമാറും ഭാര്യയും 14ഉം എട്ടും വയസുള്ള രണ്ട് കുട്ടികളും 90 വയസ്സുള്ള മാതാവിനുമൊപ്പം വീട് വിട്ടിറങ്ങിപ്പോക്കുകയും വാടകവീട്ടില്‍ താമസമാക്കുമായിരുന്നു.
















