Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അമൃതത്വം പ്രാപിക്കാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:15 pm IST
inSamskriti

ആറും ഏഴും മന്ത്രങ്ങള്‍ ആത്മദര്‍ശനത്തെ പറയുന്നു. പരമാത്മതത്വത്തെ സാക്ഷാത്കരിക്കുന്നയാള്‍ക്ക് ഏകത്വദര്‍ശനം ഉണ്ടാകുന്നു. എല്ലാ ജീവജാലങ്ങളെ (ഭൂതങ്ങളെ) തന്നിലും എല്ലാറ്റിലും തന്നേയും അയാള്‍ കാണുന്നു. അനുഭവമാകുന്നു. അങ്ങനെയുള്ള ഏകത്വദര്‍ശനം കാരണം ലോകത്തില്‍ ഒന്നിനെയും നിന്ദിക്കുന്നില്ല. ഏകമായതാണ് അനേകമായത് എന്ന് ബോധ്യം വരുന്നു.

പലതിനെ കാണുമ്പോഴും അവയിലെല്ലാമുള്ള ഒന്നിനെ കാണാനുള്ള കഴിവ് ലഭിക്കുന്നു. വേറെ ഒന്നുമില്ലാത്തതിനാല്‍ മൂഢത കൊണ്ടുള്ള ലജ്ജയോ നിന്ദയോ ഉണ്ടാകുന്നില്ല.ആറും ഏഴും മന്ത്രങ്ങള്‍ ആത്മദര്‍ശനത്തെ പറയുന്നു. പരമാത്മതത്വത്തെ സാക്ഷാത്കരിക്കുന്നയാള്‍ക്ക് ഏകത്വദര്‍ശനം ഉണ്ടാകുന്നു. എല്ലാ ജീവജാലങ്ങളെ (ഭൂതങ്ങളെ) തന്നിലും എല്ലാറ്റിലും തന്നേയും അയാള്‍ കാണുന്നു. അനുഭവമാകുന്നു. അങ്ങനെയുള്ള ഏകത്വദര്‍ശനം കാരണം ലോകത്തില്‍ ഒന്നിനെയും നിന്ദിക്കുന്നില്ല. ഏകമായതാണ് അനേകമായത് എന്ന് ബോധ്യം വരുന്നു. പലതിനെ കാണുമ്പോഴും അവയിലെല്ലാമുള്ള ഒന്നിനെ കാണാനുള്ള കഴിവ് ലഭിക്കുന്നു. വേറെ ഒന്നുമില്ലാത്തതിനാല്‍ മൂഢത കൊണ്ടുള്ള ലജ്ജയോ നിന്ദയോ ഉണ്ടാകുന്നില്ല.എല്ലാറ്റിലും ആത്മാവിനെ കാണുന്ന, ആത്മതത്വത്തെ സാക്ഷാത്കരിച്ച ജ്ഞാനിക്ക് ദുഃഖമോ തെറ്റിദ്ധാരണയോ ഉണ്ടാകില്ല.

എല്ലാം ഒന്ന് എന്ന് മഹത്തായ കാഴ്ച എല്ലാ വ്യാമോഹങ്ങളേയും അറിവില്ലായ്‌മയേയും നീക്കും. ഈ ദര്‍ശനം എന്നും എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. ആത്മാവിനെ അറിഞ്ഞവന്‍ ആത്മതത്വത്തിന്റെ നിലവാരത്തിലേക്കാണ് ഉയര്‍ത്തപ്പെടുന്നത്. അയാള്‍ ആത്മജ്ഞാനം നേടി ആത്മസ്വരൂപനായിത്തീര്‍ന്നു. ആത്മാവല്ലാത്തതായി യാതൊന്നിനേയും കാണുന്നില്ല. എല്ലാം ഈശ്വരമയം. ആത്മജ്ഞാനം നേടിയ ആള്‍ക്ക് അജ്ഞാനമില്ലാത്തതിനാല്‍ എല്ലാ സംസാര ദുരിതങ്ങളും നീങ്ങുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.ആത്മാവ് ഏത് ലക്ഷണത്തോടുകൂടിയതാണെന്ന് എട്ടാം മന്ത്രം വിവരിക്കുന്നു.

സപര്യഗാച്ഛക്രമകായമഹ്രണംഅസ്‌നാവിരം ശുദ്ധമപാപവിദ്ധംകവിര്‍മനീഷീ പരിഭുഃ സ്വയംഭൂഃയഥാതഥ്യതോര്‍ത്ഥാന്‍ വ്യദധാച്ഛാശ്വതീഭ്യ സമാദ്യഃആത്മാവിന്റെ സ്വരൂപ ലക്ഷണമാണിവിടെ-ആത്മജ്ഞാനിയുടെയും. ആത്മാവ് സര്‍വവ്യാപിയും സ്വയം പ്രകാശിച്ചുകൊണ്ടിരിക്കുന്നതും ശരീരമില്ലാത്തതും നാശമില്ലാത്തതും ഞരമ്പുകളില്ലാത്തതും ക്രാന്തദര്‍ശിയും സര്‍വ്വജ്ഞനും എല്ലാറ്റിനും മേലെയുള്ളതും സ്വയം ഉണ്ടായതും ആകുന്നു. എന്നുമുള്ള സംവത്സര പ്രജാപതികള്‍ക്ക് കര്‍ത്തവ്യങ്ങളെ വേണ്ടവിധത്തില്‍ വിഭജിച്ച് കൊടുത്തതും ആത്മാവ് തന്നെ.ആകാശംപോലെ എങ്ങും നിറഞ്ഞതാണ് ആത്മാവ് സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

അകായം എന്നതുകൊണ്ട് സൂക്ഷ്മശരീരമില്ല എന്നും അവ്രണം അസ്താവിരം എന്നാല്‍ സ്ഥൂലശരീരമില്ലെന്നും മനസ്സിലാക്കണം. ശുദ്ധം എന്നതുകൊണ്ട് കാരണശരീരത്തിന്റെ അഭാവവും പറയുന്നു. ശരീരമില്ലാത്തതുകൊണ്ട് ധര്‍മ്മാധര്‍മ്മങ്ങളോ പുണ്യപാപങ്ങളോ ബാധിക്കുന്നില്ല. സര്‍വ്വവ്യാപിയായതിനാല്‍ സര്‍വ്വ അന്തര്യാമിയും സര്‍വ്വസാക്ഷിയും സര്‍വ്വജ്ഞനുമാണ്. എല്ലാം അതില്‍നിന്നും ഉണ്ടായതിനാല്‍ എല്ലാറ്റിനും മേലെയാണ്. സകല കാര്യങ്ങള്‍ക്കും കാരണമായതിനാല്‍ അതിന് മറ്റൊരു കാരണമില്ല. സ്വയം എല്ലാം ആയിത്തീര്‍ന്നതും ആത്മാവ് തന്നെയാണ്. അതിനാല്‍ സ്വയംഭൂ ആണ്. ലോകത്തെ സകല പ്രവര്‍ത്തനങ്ങളും ആത്മസാന്നിദ്ധ്യത്താലാണ് നടക്കുന്നത്. സംവത്സരാദി പ്രജാപതികള്‍ ഉള്‍പ്പെടെ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇതിനാലാണ്. ഈ മന്ത്രം ആത്മജ്ഞാനിയുടെ ലക്ഷണം കൂടിയായതിനാല്‍ അയാള്‍ എല്ലാ കാലത്തേക്കും ചെയ്യേണ്ടവയെ വേണ്ടപോലെ സാധിച്ചു എന്നും ഇവിടെ അര്‍ത്ഥം പറയാറുണ്ട്.

ഒന്നാം മന്ത്രത്തിന്റെ വിശദീകരണമാണ് ഇതുവരെ.ഇനിയുള്ള ആറ് മന്ത്രങ്ങള്‍ (9-4)ജ്ഞാനമാര്‍ഗ്ഗം പൂര്‍ണമായി അനുസരിക്കാന്‍ കഴിയാത്തവര്‍ക്കുള്ളതാണ്. കര്‍മ്മമാര്‍ഗ്ഗമോ ഉപാസനാമാര്‍ഗ്ഗമോ മാത്രം അനുഷ്ഠിക്കുന്നതുകൊണ്ട് ഗതിയില്ല, അവ അന്ധകാരത്തിലേക്കാണ് നയിക്കുക. ദേവതാ ഉപാസനയോടുകൂടി കര്‍മ്മമാര്‍ഗ്ഗം കൊണ്ടേ ഗതികിട്ടുകയുള്ളൂ. അതുപോലെ തന്നെ വ്യകൃതോപാസനയും അവ്യാകൃതോപാസനയും രണ്ടും ചേര്‍ത്ത് അനുഷ്ഠിക്കണം. സമന്വയരൂപത്തിലുള്ള ഈ മന്ത്രങ്ങളെ ആചാര്യന്മാര്‍ പലവിധത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ശങ്കരാചാര്യ സ്വാമികളുടെ വ്യാഖ്യാനമാണ് ശ്രദ്ധേയമെങ്കിലും ഇവിടെ ചില ആചാര്യന്മാര്‍ അവരുടെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവനും ഈശാവാസ്യ ഉപനിഷത്ത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.പരമാത്മജ്ഞാനവും കര്‍മ്മവും തമ്മില്‍ ഒരിക്കലും സമന്വയിപ്പിക്കില്ലെന്ന് ആചാര്യസ്വാമികള്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് സാധാരണകര്‍മ്മവും ദേവതാജ്ഞാനമെ്ന്ന് അറിയണം.അവിദ്യയെ ഉപാസിക്കുന്നവര്‍ അല്ലെങ്കില്‍ കര്‍മ്മാനുഷ്ഠാനത്തില്‍ മുഴുകിക്കഴിയുന്നവര്‍ കൂരിരുട്ടിലേക്കും ദേവതാജ്ഞാനരൂപമായ വിദ്യയെ ഉപാസിക്കുന്നവര്‍ കൊടുംകൂരിരുട്ടിലേക്കും പോകും. രണ്ടിന്റെയും ഫലം വേറെയാണെന്ന് അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്.

ആരാണോ ഇവ രണ്ടിനേയും അറിയുന്നത് അവര്‍ കര്‍മ്മാനുഷ്ഠാനം (അവിദ്യ)കൊണ്ട് മൃത്യുവിനെ കടന്ന് ദേവതാജ്ഞാനത്താല്‍ അമൃതത്വത്തെ പ്രാപിക്കുന്നു. കര്‍മ്മാനുഷ്ഠാനവും ദേവതാജ്ഞാനവും വേണ്ടപോലെ സമന്വയിപ്പിക്കണം. സംസാരദുരിതത്തില്‍നിന്ന് മോചനം നല്‍കുന്ന ജ്ഞാനത്തിലേക്ക് എത്തിക്കുന്നതാകണം കര്‍മ്മം. അല്ലാതെ വെറും കര്‍മ്മം ചെയ്തിരുന്നാല്‍ സംസാരക്കടലില്‍ പെട്ടുപോകും. അധോഗതിയായിരിക്കും. ഇതിനെയാണ് കൂരിരുട്ടെന്ന് പറഞ്ഞത്. കര്‍മ്മം ചെയ്യാതെ ദേവതോപാസനയില്‍ മുഴുകുന്നവരുടെ കാര്യം അതിലേറെ കഷ്ടം. ഈ പറഞ്ഞത് കര്‍മ്മത്തേയോ ദേവതാഉപാസനയോ നിന്ദിക്കാനല്ല. കര്‍മ്മാനുഷ്ഠാനവും ദേവതാ ഉപാസനയില്‍ ഒരുമിച്ച് ചെയ്യാന്‍ വേണ്ടിയാണ്. അങ്ങനെയായാല്‍ അമൃതത്വത്തെ നേടാം. അല്ലെങ്കില്‍ ഏതെങ്കിലും ഒന്നില്‍ മാത്രം കുടുങ്ങി കിടക്കലാകും. ഇത് കൂരിരുട്ടുപോലെ ഭീകരമാണ്.സംഭൂതി (വ്യാകൃത), അസംഭൂതി(അവ്യാകൃത) ഉപാസനയുടെ കാര്യവും ഇതുപോലെ തന്നെ. ഇതിനെ പ്രകൃതി (മായ) ഉപാസനയെന്നും ഹിരണ്യഗര്‍ഭ ഉപാസനയെന്നും പറയാം.

രണ്ടു ഉപാസന ഒറ്റയ്‌ക്കൊറ്റയ്‌ക്ക് എത്തുന്നത് കൂരിരുട്ടിലാണ്. അതിന്റെ ഫലം വേറെ വേറെയാണെന്ന് അറിവുള്ളവര്‍ പറഞ്ഞിട്ടുണ്ട്. വ്യാകൃത, അവ്യാകൃതങ്ങളെ ഒന്നിച്ച് അറിഞ്ഞ് ഉപാസിക്കുന്നവര്‍ക്ക് അമൃതത്വം നേടാം. അസംഭൂതി എന്നാല്‍ ഉല്‍പ്പത്തിയില്ലാത്തത്, പ്രകൃതി അല്ലെങ്കില്‍ മായ. ഈ ഉപാസന എത്തിക്കുന്നത് കൂരിരുട്ടിലേക്ക്. സംഭൂതി എന്നാല്‍ ആദ്യമായി ഉണ്ടായത്. ഹിരണ്യഗര്‍ഭന്‍ അഥവാ കാര്യബ്രഹ്മം എന്ന് പറയും. ഇതിനെ ഉപാസിച്ചാല്‍ വലിയ കൂരിരുട്ടിലാകും തള്ളപ്പെടുക. രണ്ട് ഉപാസനകളും പ്രത്യേകം ചെയ്യുന്നതുകൊണ്ട് സംസാരക്ലേശങ്ങളില്‍നിന്ന് മുക്തിയുണ്ടാകില്ല. ആയതിനാല്‍ ഇവയെ വേണ്ടുംവണ്ണം സംയോജിപ്പിച്ച് ചെയ്യാനാണ് ഉപനിഷത്ത് നിര്‍ദ്ദേശിക്കുന്നത്. ഹിരണ്യഗര്‍ഭ ഉപാസനയാല്‍ മൃത്യുവിനെ കടന്ന് അവ്യാകൃതോപാസനയിലൂടെ അമൃതത്വത്തെ പ്രാപിക്കാം. ഇവിടത്തെ അമൃതത്വം ഈ കല്പത്തില്‍ ജനിക്കേണ്ടിവരില്ല എന്നതുമാത്രമാണ്. അടുത്ത കല്പത്തില്‍ വേണ്ടിവരും.

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍)           9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പുതിയ വാര്‍ത്തകള്‍

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.