എടക്കാട്: മുഴപ്പിലങ്ങാട് മണ്ഡല്‍ കാര്യവാഹ് പി.നിധീഷിനെ സിപിഎമ്മുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു. മുഴപ്പിലങ്ങാട് കുളം ബസാറില്‍ നടന്ന പൊതുയോഗത്തില്‍ ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജിനചന്ദ്രന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിജെപി ജില്ല പ്രസിഡന്റ് പി.സത്യപ്രകാശ് മാസ്റ്റര്‍, ആര്‍എസ്എസ് കണ്ണൂര്‍ ജില്ല പ്രചാര്‍ പ്രമുഖ് അഡ്വ:ആര്‍.ജയപ്രകാശ്, ജില്ല വിദ്യാര്‍ത്ഥി പ്രമുഖ് ഒ.എം.സജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് സ്വാഗതവും ഒ.കെ.ജിതിന്‍ നന്ദിയും പറഞ്ഞു.















