ഇരിട്ടി: ഇരിട്ടിഉപജില്ലാ ശാസ്ത്രമേളയില്‍ യൂപി.വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായ തില്ലങ്കേരി ഗവ.യൂപിസ്‌കൂള്‍ വിദ്യര്‍ത്ഥികളെയും പരിശീലനം നടത്തിയ സ്‌കൂള്‍ പ്രധാനദ്ധ്യാപകന്‍ കെ.വി.രവീന്ദ്രനെയും സ്‌കൂള്‍ പിടിഎ കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ഉപഹാരം കൈമാറി.ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പ്രശാന്ത്, പഞ്ചായത്തംഗങ്ങളായ യൂ.സി.നാരായണന്‍. പി.കെ.ശ്രീധരന്‍,എ.കെ.ശങ്കരന്‍, പിടിഎപ്രസിഡണ്ട് കെ.സി.സജീവന്‍, യൂ.സി.പ്രവീണ്‍, പി.പ്രിയ,പി.എം.ജയപ്രകാശ്, എന്നിവര്‍ പ്രസംഗിച്ചു. പരിപാടിക്ക് മുന്നോടിയായി അഹ്ലാദപ്രകടവും നടന്നു.















