തലശ്ശേരി: മലയാളം അച്ചടിയുടെ പിതാവായ ബഞ്ചമിന്‍ ബെയ്‌ലിയുടെ ജന്മദിനമായ ഇന്നലെ കേരളാ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രിന്റേര്‍സ് ഡേ ആയി ആഘോഷിച്ചു. തലശ്ശേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് സമീപമുള്ള ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിക്ക് വീട്ടര്‍ഹീറ്റര്‍ നല്‍കി. ചടങ്ങില്‍ കെപിഎ ജില്ലാ പ്രസിഡണ്ട് പി.വി.പുരുഷോത്തമന്‍ അധ്യക്ഷതവഹിച്ചു. ആശ്രയ ട്രസ്റ്റിന്റെ വര്‍ക്കിംഗ് ചെയര്‍മാനായ എ.എന്‍.ഷംസീര്‍ എംഎല്‍എ വാട്ടര്‍ഹീറ്റര്‍ ഏറ്റുവാങ്ങി. കെപിഎ സംസ്ഥാന സെക്രട്ടറി കെ.വിനയരാജ് പ്രസംഗിച്ചു. മേഖലാ പ്രസിഡണ്ട് പി.പി.സുനില്‍ സ്വാഗതവും പി.സജിത്ത് നന്ദിയും പറഞ്ഞു.















