ഇരിട്ടി: മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ ഡീലേഴ്‌സ് സംയുക്ത സമരസമിതി ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. എ.ടി.രാമന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.ഡി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ബാലകൃഷ്ണന്‍, പി.വി.കുര്യന്‍ കെ.എം.സത്യനാഥന്‍, പി.കുഞ്ഞിരാമന്‍, കെ.എന്‍.രാമകൃഷ്ണന്‍ പി.സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
തലശ്ശേരി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് അനിശ്ചിതകാല കടയടപ്പ് സമരം തുടരുന്ന റേഷന്‍ കടയുടമകള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തലശ്ശേരി നഗരത്തില്‍ ഉപവാസ സമരം നടത്തി. കെപിസിസി നിര്‍വ്വഹക സമിതിയംഗം വി.എന്‍.ജയരാജ് ഉത്ഘാടനം ചെയ്തു. മേപ്പാട്ട് രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് സംസ്ഥാന സെക്രട്ടറി കെ.പവിത്രന്‍, ടി.പി.ശ്രീധരന്‍, ടി.കെ.ഹാരിസ്, എന്‍.വി.രാഘവന്‍, സംസാരിച്ചു.















