തലശ്ശേരി: നഗരത്തിനടുത്ത് ചാലിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ രണ്ട് ഓട്ടോറിക്ഷകളും ഓട്ടോ നിര്‍ത്തിയിട്ടിരുന്ന വീടും ഒരുസംഘം സിപിഎം ക്രമിനലുകള്‍ അടിച്ചുതകര്‍ത്തു. മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ അക്രമികള്‍ അഴിഞ്ഞാടിയത്. പ്രശാന്ത്, സുമേഷ് എന്നിവരുടെ കെഎല്‍ 58. ആര്‍. 2073, കെ.എല്‍. 58 ആര്‍. 8857 ഓട്ടോകളാണ് തകര്‍ക്കപ്പെട്ടത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. ഓട്ടോകള്‍ നിര്‍ത്തിയിട്ട വീടിന്റെ മുന്‍ വശവും ആക്രമിച്ച് നാശനഷ്ടം വരുത്തി. സ്ഥലത്ത് ശക്തമായ പോലീസ് സാന്നിദ്ധ്യമുണ്ടെങ്കിലും തിരിച്ചടിയുണ്ടാവുമെന്ന ചിന്തയില്‍ ജനങ്ങള്‍ ഭയപ്പാടിലാണുള്ളത്. രണ്ട് മാസം മുന്‍പും ഇവിടെ സി.പിഎമ്മുകാര്‍ അക്രമം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയൊരു ഫൈബര്‍ ബോട്ട് കടലിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖം മൂടി ധരിച്ചെത്തിയ അക്രമി സംഘത്തിന്റെ ഭീഷണി ഉണ്ടായിരുന്നതായി ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നലത്തെ ആക്രമത്തിന് പിന്നിലും സിപിഎം ആണെന്ന് ആര്‍എസ്എസ് ആരോപിച്ചു. തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവസ്ഥലം പ്രൊഫ.റിച്ചാര്‍ഡ് ഹെ എം.പിയും ബിജെപി നേതാക്കളും സന്ദര്‍ശിച്ചു.
















