കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിലെ ആര്‍എസ്എസ് കുത്തുപറമ്പ് ഖണ്ഡ് കാര്യാലയത്തിനും ശ്രീ നാരായണഗുരുമഠത്തിനും നേരെ ഇന്നലെ സിപിഎം സംഘം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 6 മണിമുതല്‍ വൈകുന്നേരം 6 മണിവരെ കൂത്തുപറമ്പ് നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ നടത്തും. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
















