തളിപ്പറമ്പ്: മാധ്യമപ്രവര്‍ത്തകയെ അക്രമിച്ച സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി. ധര്‍മ്മശാല പേരാല്‍ ഹോട്ടല്‍ ജീവനക്കാരന്‍ മലപ്പുറം തിരൂരിലെ അക്ബര്‍ (28)നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തത്. സീല്‍ ടിവി റിപ്പോര്‍ട്ടര്‍ നീതു അശോകനെ കഴിഞ്ഞ ദിവസം മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്.
തിങ്കളാഴ്ച ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം. ധര്‍മ്മശാല ദേശീയപാതയിലെ പേരാല്‍ ഹോട്ടലിന് സമീപം നിര്‍ത്തിയ വിവാഹ പാര്‍ട്ടിയുടെ ബസ്സ് മാറ്റണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകക്ക് മര്‍ദ്ദനമേറ്റത്. ഇതേതുടര്‍ന്ന് പേരാല്‍ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
















