ആലക്കോട്: ആലക്കോട് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ തേര്‍ത്തല്ലി, രയരോം ടൗണുകളില്‍ നടത്തിയ റെയ്ഡില്‍ നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കണ്ടെടുത്തു. രണ്ട് ടൗണുകളിലെയും മുഴുവന്‍ കടകളിലും നടത്തിയ പരിശോധനയില്‍ പത്ത് കിലോഗ്രാമോളം ക്യാരി ബാഗുകളാണ് പിടികൂടിയത്. പഞ്ചായത്ത് സെക്രട്ടറി എന്‍.എന്‍.പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് ജീവനക്കാരായ മാത്യു വാഴയില്‍, രാജന്, അനില്‍, ഫല്ഗുണന്, സജി, നാസര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: