കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ സഹായമെത്രാന്റെ അഭിഷേക ചടങ്ങുമായി ബന്ധപ്പെട്ട് 6000 വൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്ന് അതിരൂപത അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍.ജോസഫ് പാംപ്ലാനിയുടെ അഭിഷേകച്ചചടങ്ങ് നാളെയാണ് നടക്കുന്നത്. തലശ്ശേരി സെന്റ് ജോസഫ് കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ തലശ്ശേരി അതിരൂപതയൂടെ സാമൂഹ്യസേവന വിഭാഗമായ തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ് തൈകള്‍ വിതരണം ചെയ്യുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ് കാക്കര മറ്റത്തില്‍, തോമസ് തയ്യിലച്ഛന്‍, ഫാദര്‍ ഫ്രാന്‍സിസ് മേച്ചിറാകത്ത്, സെബാന്‍ ഇടയാടി എന്നിവര്‍ പങ്കെടുത്തു.
















