കണ്ണൂര്‍: റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാമെന്ന് പ്രഖ്യാപിച്ച വേതന വ്യവസ്ഥ നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്‌സ് സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ മുതല്‍ ആരംഭിച്ച കടയടപ്പ് സമരം ജില്ലയില്‍ പൂര്‍ണ്ണം.
അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധറാലി നടത്തി. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി സ്‌റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. തുടര്‍ന്ന് പ്രതിഷേധ ധര്‍ണയും നടന്നു. കെ.കെ.രാഗേഷ് എംപി ധര്‍ണ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ എം.ടി.ബഷീര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.കെ.ആരിഫ്, ബി.കെ.സഹദേവന്‍, ടി.കെ.പ്രമോദ് എന്നിവര്‍ സംസാരിച്ചു.
















