ശാസ്ത്രീയ നാമം: Averrhoa bilimbi
സംസ്‌കൃതം: ബ്രഹതാമലം, ശിരാലം
തമിഴ്: പിലുമ്പി
ദക്ഷിണേന്ത്യയില്‍ എവിടേയും കാണാം. ഇലുമ്പന്‍ പുളിയ്‌ക്ക് അധികം ഔഷധമൂല്യം ഒന്നും ഇല്ല. ജനങ്ങള്‍ക്ക് ഇലുമ്പന്‍ പുളിയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പംക്തിയില്‍ പരാമര്‍ശിക്കുന്നത്. പൊട്ടാസ്യമാണ് ഇതില്‍ കൂടുതലായും അടങ്ങിയിരിക്കുന്നത്.
ഇരുമ്പന്‍ പുളി, ഇരുമ്പാംപുളി, ബിലുമ്പി എന്നിങ്ങനെ പ്രാദേശികമായി പല പേരുകളില്‍ ഇത് അറിയപ്പെടുന്നുണ്ട്. പ്രഷറും കൊളസ്‌ട്രോളും കുറയുമെന്ന് കരുതി ഇലുമ്പന്‍ പുളി ധാരാളം കഴിച്ചാല്‍ വൃക്കകള്‍ തകരാറിലാകും. വൃക്കരോഗ ബാധിതര്‍ ഇതൊഴിവാക്കുന്നതാണ് നല്ലത്.
പനിയും ഛര്‍ദ്ദിയും മാറുന്നതിന് ഇലുമ്പന്‍ പുളിയുടെ ഇലയിട്ട് വെന്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരം തണുപ്പിക്കും.
ഇലുമ്പന്‍ പുളിയുടെ ഇല 60 ഗ്രാം ഒന്നരലിറ്റര്‍ വെള്ളത്തില്‍ 20 മിനിട്ട് തിളപ്പിക്കുക. ഈ വെള്ളം ആറിത്തണുത്ത ശേഷം കുടിക്കുക. തുണികളില്‍ പറ്റുന്ന തുരുമ്പിന്റെ കറ ഇലുമ്പന്‍ പുളിയുടെ നീര് ഉപയോഗിച്ച് കളയാം.
















