പിലാത്തറ: മണ്ടൂര്‍ കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നാട്ടെഴുന്നള്ളത്ത് നടന്നു. തുലാപത്തിന് തുടങ്ങിയ എഴുന്നള്ളത്ത് കൊവ്വല്‍, ചെറുതാഴം, കുളപ്രം, പെരിയാട്ട്, മണ്ടൂര്‍, കോക്കാട് എന്നീ ദേശങ്ങളിലെ ഭവനങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. മുച്ചിലോട്ട് ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പുലിയൂര്‍ കാളി, പുലികണ്ഠന്‍ ദൈവം എന്നീ ദേവതകളുടെ പ്രതിപുരുഷന്‍മാര്‍ ആടയാഭരണങ്ങളും തിരുവായുധവും ഏന്തി വാല്യക്കാരുടെയും അടിയന്തിരക്കാരുടെയും അകമ്പടിയോടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് മഞ്ഞള്‍ക്കുറി പ്രസാദം നല്‍കി മൊഴിപറഞ്ഞ് അനുഗ്രഹം നല്‍കി. ഇന്നല രാത്രി ഭണ്ഡാരപ്പുരയില്‍ നടന്ന കൂടിപ്പിരിയലോടെ സമാപിച്ചു.
















