ചെറുപുഴ: മലയോര നിവാസികളുടെ ഏറെക്കാലത്തെ സ്വപ്‌നസാക്ഷാത്കാരമായി പണി പൂര്‍ത്തിയായിവരുന്ന മലയോര ഹൈവേ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും വഴിമുടക്കികളായി മാാറുകയാണ് കെഎസ്ഇബി. കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നിന്നും ലക്ഷകണക്കിന് രൂപ വൈദ്യൂതി തൂണ്‍ മാറ്റുന്നതിനായി ഈടാക്കിയ വൈദ്യുതിവകുപ്പ് അധികൃതര്‍ പുതിയ തൂണുകള്‍ സ്ഥാപിച്ചത് റോഡപകടമുണ്ടാക്കുന്ന തരത്തിലാണ്. ഇവ മാറ്റി സ്ഥാപിക്കണമെങ്കില്‍ പുതിയ ടാറിംഗ് കുത്തിപ്പൊളിക്കേണ്ടതായി വരും. ഇരു സൈഡിലും റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന തൂണുകള്‍ വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍. അപകടം സംഭവിക്കാന്‍ കാരണമാകുന്ന തരത്തിലാണുള്ളത്. അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് വാഹന ഉടമകളും നാട്ടുകാരും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു.
















