മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ റോഡുകള്‍ നന്നാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപിയുടെ റോഡ് നന്നാക്കല്‍ സമരം വേറിട്ടതായി. മൂലമറ്റം മുതല്‍ അറക്കുളം വരെ കാല്‍നട യാത്ര പോലും ദുസ്സഹമായ 3 കിലോമീറ്റര്‍ വരുന്ന റോഡിലെ കുഴികള്‍ ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് ചെയ്തു. െ്രഡ്രെവര്‍മാരും നാട്ടുകാരും സഹായവുമായി എത്തി.
മൂലമറ്റം, എടാട്, കാഞ്ഞാര്‍, മണപ്പാടി, അറക്കുളം, കോട്ടയം മുന്നി, ആലാനിക്കല്‍ കോളനി, മൂലമറ്റം ആശ്രമം, പതിപ്പള്ളി, ചേറാടി കൂവപ്പള്ളി കുളമാവ് റോഡുകള്‍ താറുമാറായിട്ട് വര്‍ഷങ്ങളായി. പരാതികളും നിവേദനങ്ങളും അധികാരികള്‍ക്ക് നല്‍കി മടുത്തു, പ്രതീക്ഷ നശിച്ചതോടെയാണ് വഴി നന്നാക്കാന്‍ ബിജെപി തീരുമാനിക്കുന്നത്.
സംസ്ഥാന കമ്മിറ്റിയംഗം പി.എ. വേലുക്കുട്ടന്‍ റോഡ് കോണ്‍ക്രീറ്റിങ് ഉദ്ഘാടനം ചെയ്തു. ഡി. രാജീവ്, ഷിജു പുളിച്ചമാക്കല്‍, എം.വി. സിജു, ബിനീഷ് വിജയന്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ രമ രാജീവ്, ബിജി വേലുക്കട്ടന്‍ തുടങ്ങിയവര്‍ പണികള്‍ക്ക് നേതൃത്വം നല്കി.
















