Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മവിചാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 11:19 pm IST
in Samskriti

സനാതന ധര്‍മ്മത്തിലെ അതിമഹത്തായ ആശയമാണ് ആത്മാവ്. ഒന്നിനെ രണ്ടായി കണ്ടാല്‍ ജീവാത്മാവും പരമാത്മാവും. രണ്ടും ചേര്‍ന്ന് ഒരേകകമായി വ്യവഹരിക്കാം. സചേതനമായ ഒരു ശക്തിയുടെ സുശക്തമായ പ്രവര്‍ത്തനമാണ് പ്രപഞ്ചം. ഈ ബ്രഹ്മാണ്ഡത്തിന് ഒരു കര്‍ത്താവ് കൂടിയേതീരൂ. അതാണ് ബ്രഹ്മം. പാലില്‍ മുഴുവനും വെണ്ണ വ്യാപിച്ചിരിക്കുന്നു. പക്ഷെ വെണ്ണയില്‍ പാലില്ല. പ്രപഞ്ചവും ബ്രഹ്മാവും തമ്മിലുള്ള ബന്ധം ഇതാണ്. സര്‍വ്വവ്യാപി, സര്‍വ്വാധാരന്‍, സര്‍വ്വജ്ഞന്‍, സര്‍വ്വേശ്വരന്‍, സര്‍വ്വസ്വരൂപന്‍ എന്നിങ്ങനെ സ്വരപ്രശംസകള്‍.

അഖണ്ഡമദ്വയമചിന്ത്യ വൈഭവമനാദി മധ്യാന്തം എന്ന് മഹാകവികള്‍. ഇതുതന്നെ വിരാട്പുരുഷന്‍. ഇതുതന്നെ ഹിരണ്യഗര്‍ഭന്‍. പരമാത്മാവും ഇതുതന്നെ.

വ്യക്തിയുടെ വശത്തുനിന്നുകാണുന്ന ജൈവമായ ബോധമാണ് ആത്മാവ്. സമൂഹപക്ഷത്തു നിന്നുകാണുന്ന പരമാര്‍ത്ഥമാണ് ബ്രഹ്മം. വൃഷ്ടിയിലും സമഷ്ടിയിലും രണ്ടല്ല; രണ്ടും ഒന്നുതന്നെ.

ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു. ആത്മാവിന്റെനിറമെന്ത്?ആത്മാവ് എങ്ങനെയിരിക്കും?

ഗുരുവിന്റെ മറുപടി: ‘യഥാ അയം ഇന്ദ്രഗോപഃ’അതാവട്ടെ ഇന്ദ്രഗോപം- ഇന്ദുഗോപം- പോലെ. ലേശം ചുവപ്പും വെളുപ്പും നിറമുള്ള പുഴുപോലെ. (ഈ പുഴുവിന്റെ പരിണാമമാണ് മിന്നാമിനുങ്ങ്). ഗുരു തുടര്‍ന്നു. ‘അയമാത്മാ ബ്രഹ്മഃ’ അതായത്, ഈ ആത്മാവ് ബ്രഹ്മമാകുന്നു. ആത്മാവ് സമം ബ്രഹ്മം.

ഗുരു വീണ്ടും പറഞ്ഞു: ‘സോയമാത്മാ ചതുഷ്പാദ്’ ഈ ആത്മാവിന് നാലുപാദങ്ങള്‍, കാലുകളുണ്ട്. നാലംശങ്ങള്‍ അഥവാ നാലു ഭാവങ്ങള്‍. ഗുരു ഒരുപമയുമുപയോഗിച്ചു. പശുവിന്റെ നാലുകാലുപോലല്ല. നമുക്കിങ്ങനെ പറയാം. ഒരു രൂപയുടെ നാലുഭാഗം പോലെ.

നാലുപാദങ്ങള്‍ക്കും പേരുകള്‍ നല്‍കി ഗുരു വിശദീകരിച്ചു.

വിശ്വന്‍ (വൈശ്വാനരന്‍)

ജാഗരിദസ്ഥാനഃ – ജാഗ്രദവസ്ഥ

ബഹിഃപ്രജ്ഞ – പുറംലോകം

സപ്താംഗ – ഏഴ് അവയവങ്ങള്‍

ഏകോനവിംശതിമുഖഃ – 19 മുഖങ്ങള്‍.

പത്തൊമ്പത് മുഖങ്ങളോടെ ഏഴവയവങ്ങളുമായി ജാഗ്രദവസ്ഥയില്‍ ബാഹ്യലോകവുമായി ഇടപെടുന്ന, ആത്മാവിന്റെ പ്രഥമപാദത്തിന് വിശ്വന്‍ എന്നു പേര് (ജ്ഞാനേന്ദ്രിയങ്ങള്‍ 5, കര്‍മ്മേന്ദ്രിയങ്ങള്‍ 5, പ്രാണാദിവായുക്കള്‍ 5, മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം= 19) സ്ഥൂലവിഷയങ്ങളെ അനുഭവിക്കുന്നവന്‍ (സ്ഥൂലഭൂക്) വിശ്വന്‍.

തൈജസന്‍

സ്വപ്നസ്ഥാനഃ – സ്വപ്നസ്ഥിതന്‍

അന്തഃപ്രജ്ഞഃ – ഉള്ളില്‍ പ്രജ്ഞയുള്ളവന്‍

പ്രവിവിക്ത ഭൂക് – സൂക്ഷ്മവിഷയങ്ങളെ അനുഭവിക്കുന്നവന്‍

ഏകോനവിംശതിമുഖഃ- 19 മുഖങ്ങള്‍.

പത്തൊമ്പത് മുഖങ്ങളോടെ ഉള്ളില്‍ പ്രജ്ഞയുള്ളവനായി, സ്വപ്നസ്ഥിതനായി സൂക്ഷ്മ വിഷയങ്ങളെ അനുഭവിക്കുന്ന ദ്വിതീയപാദത്തിന് തൈജസന്‍ എന്നു പറയുന്നു.

പ്രാജ്ഞന്‍

ഉറങ്ങിയവന്‍

കാമമില്ലാത്തവന്‍

ആനന്ദഭുക്ക്

ചേതോമുഖന്‍

ചേതോമുഖനായി, കാമമില്ലാതെ, സുഷുപ്തിയില്‍ ആനന്ദമനുഭവിക്കുന്ന തൃതീയപാദം പ്രാജ്ഞന്‍.

തുരീയന്‍

ജ്ഞാനം തനിയെ ഉണ്ടാകുന്നവന്‍ ചതുര്‍പാദമായ തുരീയന്‍.

കാല്‍ (1/4)അര (1/2)യിലും അരമുക്കാലിലും (3/4) മുക്കാല്‍ മുഴുവനിലും (ല) ലയിച്ച് ഒന്നാക്കുന്നതുപോലെ വിശ്വന്‍ തൈജസനിലും തൈജസന്‍ പ്രാജ്ഞനിലും പ്രാജ്ഞന്‍ തുരീയനിലും ലയിച്ച് പൂര്‍ണ്ണത നേടുന്നു.

ജീവന്റെ ശരീരം മാത്രമാണ് സൃഷ്ടിക്കപ്പെടുന്നത്. ജീവന്‍ പരമാത്മതത്വം തന്നെയാകുന്നു. ഉണ്ടായതൊക്കെ നശിക്കും. നശിക്കുന്നവയൊക്കെ ഉണ്ടായതുമാണ്. ഉണ്ടാവുന്നതിനും നശിക്കുന്നതിനും അടിസ്ഥാനമായ ഉണ്മ ഉണ്ടാവുന്നില്ല, നശിക്കുന്നുമില്ല. നിത്യമാണത്. ഈ ഏകമായ ഉണ്മയില്‍ എല്ലാ ഉണ്ടാകലുകളും നശിക്കലുകളുമടങ്ങിയിരിക്കുന്നു. ‘ അക്ഷരം ഇതിപരമാത്മാ’ എന്ന് ഭഗവദ്ഗീത. ഇന്ദ്രിയ മനോബുദ്ധികള്‍ക്കും പ്രമാണ പ്രമേയ വ്യവഹാരങ്ങള്‍ക്കുമതീതമാണ് ബ്രഹ്മം.

ഭാരതത്തിന് ബ്രഹ്മാവര്‍ത്തം എന്ന പേര് പണ്ടുണ്ടായിരുന്നു. ബ്രഹ്മത്തിന്റെ നീര്‍ച്ചുഴി എന്നര്‍ത്ഥം. ഈശ്വരന്‍, ജീവന്‍, പ്രകൃതി, കാലം, കര്‍മ്മം ഈ അഞ്ചെണ്ണമാണ് ഭാരതീയദര്‍ശനത്തിന്റെ മൂലശിലകള്‍. ഈ അഞ്ചില്‍ കര്‍മ്മം മാത്രം നശ്വരം. ബാക്കി നാല് അനശ്വരതകളിലാണ് സനാതനധര്‍മ്മത്തിലെ ആത്മസങ്കല്‍പം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

പുതിയ വാര്‍ത്തകള്‍

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.