മട്ടന്നൂര്‍: മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ട്രസ്റ്റ്, മട്ടന്നൂര്‍ പഴശ്ശിരാജ കോളജിലെ ഹിസ്റ്ററി അസോസിയേഷന്‍, ചരിത്ര വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, മട്ടന്നൂര്‍ പഴശ്ശിരാജ കോളജ് എന്നിവ സംയുക്തമായി പഴശ്ശിരാജ എന്‍എസ്എസ് കോളജിന്റെ സ്ഥാപകരായ ബ്രഹ്മശ്രീ മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍, എം.പി.മൊയ്തുഹാജി, കെ.ടി.മാധവന്‍ നമ്പ്യാര്‍, വി.കെ. പൈതല്‍ എന്നിവരെ അനുസ്മരിക്കാനായി പൂര്‍വ്വിക സ്മരണ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ ഡോ.രമാദേവി ഉദ്ഘാടനം ചെയ്തു. കെ.ടി. ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ.രാധാമണി മോഡറേറ്ററായി. പി.വി.സ്‌നേഹ പ്രബന്ധാവതരണം നടത്തി. കൃഷ്ണകുമാര്‍ കണ്ണോത്ത്, പ്രൊഫ.കെ.കുഞ്ഞികൃഷ്ണന്‍, പി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, എം.സി. കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.ശ്രുതിമോള്‍ എന്നിവര്‍ സംസാരിച്ചു. പി.വിജയന്‍ സ്വാഗതവും എം.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
















