Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അയ്യപ്പമഹാസംഗമം:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 08:24 pm IST
inPathanamthitta

പത്തനംതിട്ട: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അയ്യപ്പ മഹാസംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന മഹാസംഗമം നാലിന് ചക്കുളത്തുകാവില്‍ നടക്കും.

ശബരിമല തന്ത്രിമാര്‍, പന്തളം രാജാവ്, വലിയ-ചെറിയ കടുത്ത സ്വാമിമാര്‍, കറുപ്പായി അമ്മ, കറുപ്പ് സ്വാമി, ചീരന്‍ചിറ കുടുംബക്കാര്‍, എരുമേലി പുത്തന്‍വീട്ടില്‍ കരണവര്‍, ആലങ്ങാട്ട് അമ്പലപ്പുഴ പെരിയോന്‍മാര്‍, തിരുവാഭരണ വാഹകര്‍, നിയുക്ത മേല്‍ശാന്തിമാര്‍ തുടങ്ങി ശബരിമലയുമായി ബന്ധമുള്ളവരെല്ലാം അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും.

ചക്കുളത്തുകാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം കോഴിക്കോട് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് ധ്വജാരോഹണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.

ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ദീപപ്രോജ്വലനം നടത്തും.അയ്യപ്പസേവാസമാജംപ്രസിഡന്റ് കെ.ജി.ജയന്‍(ജയവിജയ) അദ്ധ്യക്ഷതവഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അയ്യപ്പ സേവാ സമാജം ദേശീയ ചെയര്‍മാന്‍ ടി.വി.ശേഖര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ അന്നദാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

‘വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന് ‘ എന്ന പദ്ധതി ആര്‍.കെ. ദാമോദരനും, ‘ഭവനം ഒരു പൂങ്കാവനം’ പദ്ധതി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉദ്ഘാടനം ചെയ്യും. സ്വാമിനി ജ്ഞാനാഭനിഷ്ഠ, ദര്‍ശനാനന്ദജി സ്വാമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പിന്നണി ഗായകന്‍ സന്നിധാനന്ദന്‍ അയ്യപ്പ സന്ദേശം നല്‍കും. സ്വാഗതസംഘം ചെയര്‍മാന്‍ അക്കീരമണ്‍ കാളിദാസഭട്ടതരിപ്പാട് ശബരിമല സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാര്‍ തുടങ്ങിയ വിശിഷ്ഠ വ്യക്തികളെ ആദരിക്കും. പി. ശശികുമാര്‍ വര്‍മ്മ, കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.

ഉച്ചയ്‌ക്ക് ഒന്നിന് സംഘടനാ സമ്മേളനത്തില്‍ ശബരിമലഅയ്യപ്പസേവാസമാജം ദേശീയസംഘടനാസെക്രട്ടറി വി.കെ.വിശ്വനാഥന്‍ സംസാരിക്കും. പത്ര സമ്മേളനത്തില്‍ ശബരിമല അയ്യപ്പസേവാ സമാജം ദേശിയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.ജി. രവീന്ദ്രന്‍, സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.